Bikes & ScootersLatest NewsAutomobile

വ്യത്യസ്ത മോഡല്‍ ബൈക്കുകളുമായി ബിഎംഡബ്ല്യു ഇന്ത്യന്‍ വിപണിയിലേക്ക്

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു എഫ് 750 ജിഎസ്, എഫ് 850 ജിഎസ് എന്നീ ബൈക്കുകളുമായി ഇന്ത്യയിലേക്ക് ജി 310 ആര്‍, ജി 310 ജിഎസ് ബൈക്കുകള്‍ ടിവിഎസിനൊപ്പം ചേര്‍ന്ന് ഇവിടെ നിര്‍മിച്ചതാണെങ്കില്‍ ഇത്തവണ ഇറക്കിയിരിക്കുന്നത് പൂര്‍ണമായും വിദേശികളെയാണ്.

അഗ്രസീവ് ലുക്ക് ഉയര്‍ത്തുന്നതിനൊപ്പം എല്‍ഇഡി ഹെഡ്ലൈറ്റും ഡേ ടൈം റണ്ണിംങ് ലൈറ്റുകളും നല്‍കിയതാണ് മുന്‍വശത്തെ പ്രധാന മാറ്റം. അലോയി വീലുകളില്‍റോഡിന് യോജിച്ച ടയറുകളാണ് എഫ് 750 ജിഎസില്‍ നല്‍കിയിരിക്കുന്നതെങ്കില്‍ സ്പോക്ക് വീലില്‍ഓഫ് റോഡിനിണങ്ങുന്ന ടയറുകളുമായാണ് എഫ് 850 ജിഎസിന്റെ ജനനം. എന്നാല്‍, എത് പ്രതലത്തെയും അതിജീവിക്കാന്‍ ട്രാക്ഷല്‍ കണ്‍ട്രോള്‍ സംവിധാനം ഇരു ബൈക്കുകളിലും നല്‍കിയിട്ടുണ്ട്.

ആറ് സ്പീഡ് ഗിയര്‍ ബോക്സില്‍ 853 സിസി ശേഷിയുള്ള രണ്ട് സിലണ്ടര്‍ എന്‍ജിനാണ് ഇരു ബൈക്കുകളിലും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, എഫ് 750 ജിഎസ് 76 ബിഎച്ച്പി പവറും 83 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍, എഫ് 850 ജിഎസ് 94 ബിഎച്ച്പി പവറും 92 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

ഇരു ബൈക്കുകളുടെയും മൂന്ന് വേരിയന്റുകളാണ് ബിഎംഡബ്ല്യു നിരത്തിലെത്തിച്ചിരിക്കുന്നത്. എഫ് 750 ജിഎസ് മോഡലുകള്‍ക്ക് 11.95 ലക്ഷം മുതല്‍ 13.40 ലക്ഷം രൂപ വരെയും എഫ് 850 ജിഎസ് 12.95 ലക്ഷം മുതല്‍ 14.40 ലക്ഷം വരെയുമാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button