ബെയ്റൂത്ത് : ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവൻ അബൂബക്കര്‍ അൽ ബഗ്ദാദിയുടെതെന്ന് കരുതപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത്. ജിഹാദിന് ഒരുങ്ങണമെന്നും പശ്ചിമ രാജ്യങ്ങളിൽ ആക്രമണം നടത്തണമെന്നും ടെലിഗ്രാം ആപ്പിലൂടെ പുറത്തുവിട്ട ഈദ് സന്ദേശത്തിൽ ഐഎസ് മേധാവി പറയുന്നു.
‘തങ്ങളുടെ മതവും ശത്രുക്കൾക്കെതിരായ ജിഹാദും സ്രഷ്ടാവിന്റെ വാഗ്ദാനത്തിലുള്ള വിശ്വാസവും നഷ്ടപ്പെട്ടവർ പരാജിതരും അപമാനിതരുമാണ്. എന്നാൽ ഇവ നെഞ്ചോടു ചേർത്തുപിടിച്ചവർ, കുറച്ചു സമയത്തിന്റെ ഇടവേളയ്ക്കു ശേഷമാണെങ്കിലും, ശക്തരും വിജയികളുമാകും’ – സന്ദേശത്തിൽ ബഗ്ദാദി പറയുന്നു.
Read also:ക്യാമ്പിൽനിന്ന് മടങ്ങുന്നവര്‍ക്കായി സര്‍ക്കാരിന്റെ പ്രത്യേക കിറ്റ്
കഴിഞ്ഞ സെപ്റ്റംബറിനു ശേഷം ഇതാദ്യമായയാണ് ബഗ്ദാദിയുടെ ശബ്ദ സന്ദേശം പുറത്തുവരുന്നത്. സന്ദേശം എന്നാണ് റിക്കാര്‍ഡ് ചെയ്തതെന്നു വ്യക്തമല്ല. തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളിൽ ‘ഖിലാഫത്ത്’ ഭരണം തുടരുമെന്നും ഐഎസിനെതിരായ ആക്രമണങ്ങളെ സഹായിച്ച യുഎസിനും റഷ്യയ്ക്കും ശക്തമായ തിരിച്ചടി നൽകുമെന്നും സന്ദേശത്തിൽ പറയുന്നു.
Post Your Comments