KeralaLatest NewsNews

മലയാളികളുടെ ഇഷ്ടനേതാവ് പിണറായി വിജയന്‍ തന്നെ, കെ.സുധാകരനും വി.ഡി സതീശനും പുറത്ത് : സര്‍വേ ഫലം

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് എന്നതാണ് ശ്രദ്ധേയം

തിരുവനന്തപുരം: സില്‍വര്‍ ലൈനും വിഴിഞ്ഞവും ഉള്‍പ്പെടെ സര്‍ക്കാരിനെ
മുള്‍മുനയില്‍ നിര്‍ത്തിയ ഒട്ടനവധി പ്രതിഷേധങ്ങളാണ് ഈ വര്‍ഷം ഉണ്ടായത്. സ്വപ്ന സുരേഷിന്റെ ആത്മകഥയും ഗവര്‍ണറും വൈസ് ചാന്‍സിലര്‍ വിഷയങ്ങളും സര്‍ക്കാരിനെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള സകല വെല്ലുവിളികള്‍ നേരിടേണ്ടി വന്നുവെങ്കിലും കേരളത്തിലെ ജനപ്രിയ നേതാവ് എന്ന നിലയില്‍ പിണറായി വിജയന് ഒരു കുറവും സംഭവിച്ചിച്ചില്ലെന്നാണ് ഒരു പ്രമുഖ ചാനല്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്.

Read Also: കത്തെഴുതിയത് സമ്മതിച്ച് ഡി ആ‌ർ അനിൽ: ചെയർമാൻ സ്ഥാനമൊഴിയും, മേയറുടെ കാര്യം കോടതിവിധിക്ക് ശേഷമെന്ന് പ്രതിപക്ഷം

ഏറ്റവും ജനസമ്മതിയുള്ള നേതാവ് ആര് എന്ന ചോദ്യത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നിട്ട് നില്‍ക്കുന്നത്. പാനല്‍ നല്‍കാതെ ജനങ്ങള്‍ സ്വയം നടത്തിയ വിലയിരുത്തലാണ് എന്ന് ചാനല്‍ വ്യക്തമാക്കുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 48.5 ശതമാനം പേരാണ് പിണറായി വിജയനെ പിന്തുണച്ചിരിക്കുന്നത്.

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് എന്നതാണ് ശ്രദ്ധേയം. 17.07 ശതമാനത്തിന്റെ പിന്തുണയാണ് അദ്ദേഹത്തിനുള്ളത്. മൂന്നാമതുള്ളതും മറ്റൊരു മുന്‍ മുഖ്യമന്ത്രിയായ വി.എസ് അച്യുതാനന്ദനാണ്. 8.55 ശതമാനം ആളുകളാണ് വിഎസ് ആണ് ഇപ്പോഴും ജനപ്രിയന്‍ എന്ന് അഭിപ്രായപ്പെടുന്നത്. 4.49 ശതമാനത്തിന്റെ പിന്തുണയുമായി ശശി തരൂരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഏതാണ്ട് പകുതിയോളം പേരുടെ പിന്തുണയാണ് പിണറായി വിജയനുള്ളത്. അതേസമയം, പട്ടികയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും ഇല്ലെന്നതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button