നയൻതാര മുഖ്യവേഷത്തിലെത്തിയ ചിത്രം ആയിരുന്നു കൊളമാവ് കോകില. വെള്ളിയാഴ്ച്ച റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. അതിന്റെ ചൂട് മാറുനതിനു മുന്നേ നയൻതാര മുഖ്യവേഷത്തിൽ എത്തുന്ന ത്രില്ലെർ ചിത്രം ഇമൈക്കു നൊടികൾ റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 30 ആണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
നയൻതാരയ്ക്ക് പുറമെ ചിത്രത്തിൽ ഹിന്ദി സംവിധായകൻ അനുരാഗ് കശ്യപ്, അഥർവ എന്നിവരും വിജയ് സേതുപതി ഗസ്റ്റ് റോളിലും എത്തുന്നു. നയൻതാരയുടെ ഭർത്താവ് ആയിട്ടാണ് വിജയ് സേതുപതി എത്തുന്നത്. 170 മിനിറ്റാണ് ചിത്രം. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പ്രതികാരത്തിന്റെ കഥയാണ് ചിത്രം പറയാന്‍ ശ്രമിക്കുന്നത്. ഇമൈക്ക നൊടികള്‍ സംവിധാനം ചെയ്തിരിക്കുന്നത് അജയ് ഘ്നാനമുത്തുവാണ്.
Post Your Comments