Latest NewsUAENewsInternationalGulf

റമദാൻ: 1025 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

അബുദാബി: 1,025 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. റമദാൻ പ്രമാണിച്ചാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. തടവുകാർക്ക് പുതിയ ജീവിതം ലഭിക്കാൻ തീരുമാനം സഹായകമാകുമെന്നാണ് വിലയിരുത്തൽ.

Read Also: കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് പ്രവാസിയെ വിളിച്ചുവരുത്തി പൂട്ടിയിട്ടു: യുവതിയ്ക്കും സുഹൃത്തുക്കൾക്കും ജയിൽശിക്ഷ

സമൂഹത്തിൽ ഉത്തമ പൗരന്മാരായി ജീവിക്കാൻ ജയിൽ മോചനം ലഭിക്കുന്നവർക്ക് കഴിയട്ടെയെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ ജസ്റ്റിസ് ഇസാം ഈസ അൽഹുമയദാൻ വ്യക്തമാക്കി. ക്ഷമയുടെ മൂല്യങ്ങൾ പ്രതിഫലിക്കുന്ന യുഎഇ പ്രസിഡന്റിന്റെ മാനുഷിക പദ്ധതികളുടെ ഭാഗമായാണ് നടപടി. മാപ്പു നൽകിയ തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനുമുള്ള അവസരം ലഭിക്കട്ടെയെന്നും അദ്ദേഹം അറിയിച്ചു.

Read Also: ഇപ്പോള്‍ നിയമസഭയില്‍ നടക്കുന്ന പ്രതിഷേധം മുന്‍പ് ഉണ്ടായിട്ടില്ലെന്ന് ശാന്തനും സല്‍സ്വഭാവിയുമായ ഹോണറബിള്‍ ശിവന്‍കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button