ഡൽഹി: പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരായ ഓപ്പറേഷന്റെ വീഡിയോ കാണിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വി. സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വീഡിയോ കൈവശമുണ്ടെങ്കില്‍ അത് കാണിക്കുന്നതില്‍ സര്‍ക്കാരിന് പ്രശ്നമില്ലെന്നും റാഷിദ് അല്‍വി പറഞ്ഞു. സുരക്ഷാ സേനയില്‍ വിശ്വാസമുണ്ട്. എന്നാല്‍, ബിജെപി സര്‍ക്കാരിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസിന് സൈന്യത്തോട് ബഹുമാനമുണ്ടെന്നും റാഷിദ് അല്‍വി കൂട്ടിച്ചേർത്തു.
‘സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വീഡിയോ കൈവശമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു, അത് കാണിക്കാന്‍ ദിഗ്വിജയ സിംഗ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതില്‍ എന്താണ് തെറ്റ്? ഞങ്ങള്‍ തെളിവ് ചോദിക്കുന്നില്ല, എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന വീഡിയോ കാണിക്കണം. സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വിശ്വാസ്യതയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. അധികാരത്തിലിരിക്കുന്നവരുടെ പരസ്പര വിരുദ്ധമായ അവകാശവാദങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ച് യോഗി ആദിത്യനാഥ് ചില അവകാശവാദങ്ങള്‍ ഉന്നയിച്ചപ്പോള്‍, അമിത് ഷാ വ്യത്യസ്തമായ അവകാശവാദമുന്നയിച്ചു. ബിജെപി നേതാക്കളുടെ ഏത് പ്രസ്താവനയാണ് വിശ്വസിക്കേണ്ടത് എന്നതാണ് ചോദ്യം. സൈന്യം ബിജെപിയുടെ വിപുലീകരണമാണെന്ന തരത്തിലാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. സൈന്യം രാജ്യത്തിന്റെതാണ്, ബിജെപിയുടേതല്ല,’ റാഷിദ് അല്‍വി വ്യക്തമാക്കി.
Post Your Comments