സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ വിവിധ പദ്ധതികളിലേക്ക് കോച്ച്, വെന്യൂ മാനേജര്‍, ഹോസ്റ്റല്‍ വാര്ഡന്, ക്ലര്‍ക്ക്, പൂള് അസിസ്റ്റന്റ്, തസ്തികകളിലേക്ക് കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേന തെരഞ്ഞെടുക്കും. താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസം, മുന്‍പരിചയം, കായിക മികവ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ഉള്‍പ്പെടെ ആഗസ്റ്റ് 17ന് രാവിലെ 10ന് തിരുവനന്തപുരം കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ ഹാജരാകണം. വെബ്സൈറ്റ്: www.sportscouncil.kerala.gov.in ഫോണ്‍: 0471 2330167, 2331546.
Post Your Comments