മൈസൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത് കൊട്ടാരമാണ്. കൊട്ടാരങ്ങളുടെയും പൂന്തോട്ടങ്ങളുടെയും നഗരമായ മൈസൂര്‍ ആനക്കൊമ്പുകളുടെ നഗരമെന്നും ചന്ദനത്തിന്റെ നാടെന്നും കൂടി അറിയപ്പെടുന്നു. എന്നാല്‍ സഞ്ചാരികള്‍ക്ക് അധികം അറിയപ്പെടാതത് ഒന്നാണ് മൈസൂര്‍ തടാകങ്ങളുടെ നാട് കൂടിയാണ് എന്നത്.
മൈസൂര്‍ എന്ന നഗരത്തിന്റെ ഹരിത ശ്വാസകോശങ്ങളായി പ്രവര്‍ത്തിക്കുന്ന, മൈസുരിനെ സഞ്ചാരികള്‍ക്കിടയില്‍ കൂടുതല്‍ പ്രിയപ്പെട്ടതാക്കുന്ന ഇവിടുത്തെ തടാകങ്ങളെ പരിചയപ്പെടാം…
നൂറു കണക്കിന് സഞ്ചാരികള്‍ ദിവസവും എത്തിച്ചേരുന്ന മൈസൂരിലെ പ്രധാന വിനോദ കേന്ദ്രങ്ങളില്‍ ഒന്നാണ് കരണ്‍ജി തടാകം. ചിത്രശലഭങ്ങളുടെ പൂന്തോട്ടങ്ങള്‍ മുതല്‍ മുളങ്കാടും ഗാര്‍ഡനുകളും എന്നു വേണ്ട സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പറ്റിയതെല്ലാം ഇതിന്റെ കരയിലുണ്ട്. അതുകൊണ്ടു തന്നെ മൈസൂര്‍ സന്ദര്‍ശിക്കുന്നവര്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്ത ഇടം കൂടിയാണിത്.
ഏകദേശം 90 ഹെക്ടര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന കരണ്‍ജി തടാകത്തിന്റെ 55 ഹൈക്ടര്‍ ഭാഗത്താണ് വെള്ളമുള്ളത്. ബാക്കി 35 ഹെക്ടിര്‍ ഇചിന്റെ തീരങ്ങളും കരകളും ഒക്കെയാണ്. കരണ്‍ജി തടാകത്തിന്റെ തീരത്തായാണ് നാച്വറല്‍ ഹിസ്റ്ററിയുടെ റീജിയണല്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. മൈസൂരിന്റെ പ്രകൃതി ഭംഗിയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒഴി്വാക്കാന്‍ കരണ്‍ജി തടാകം.
Post Your Comments