മൈസൂർ: കർണാടകയിൽ സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച് സർക്കാർ. നാളെ മുതൽ മെയ് 10 വരെയാണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് -19 കേസുകളിൽ വൻ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായ സാഹചര്യത്തിലാണ് രണ്ട് ആഴ്ചത്തേക്ക് സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഏപ്രിൽ 27 വൈകുന്നേരം മുതൽ കർശന നടപടികൾ സ്വീകരിക്കും. ഉൽപ്പാദന മേഖലയുടെ നിർമ്മാണങ്ങൾ, കാർഷിക പ്രവർത്തനങ്ങൾ എന്നിവ അനുവദിക്കും. എന്നാൽ, വസ്ത്രശാലകൾ തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല. പൊതു ഗതാഗതം പ്രവർത്തിക്കില്ല. സാധനങ്ങൾ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോകാം. ഹോട്ടലുകളിൽ പാർസൽ സംവിധാനം ഉണ്ട്.
Post Your Comments