ബംഗളൂരു: കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകൻ ആത്മഹത്യ ചെയ്തു . കർണാടകയിലെ മൈസൂരുവിൽ ഞ്ചങ്കോട് താലൂക്ക് ഹെല്‍ത്ത് ഓഫീസര്‍ ആയിരുന്ന ഡോ. എസ്.ആര്. നാഗേന്ദ്രയെ (43) ആണ് അലനഹള്ളിയിലെ ക്വാട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത ജോലി ഭാരത്തെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നാഗേന്ദ്രയ്ക്ക് ജോലി സംബന്ധമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കളും സഹപ്രവര്‍ത്തകരും ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്കി
Post Your Comments