മൈസൂരു : ഒരു കുടുംബത്തിലെ കുട്ടികളെയടക്കം അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയ ബന്ധുവായ യുവതി അറസ്റ്റില്‍. കെ.ആർ.എസ് ബെലവട്ട സ്വദേശി ലക്ഷ്മിയാണ് അറസ്റ്റിലായിരിക്കുന്നത്. കെആര്‍എസ് ബസാര്‍ ലൈനില്‍ താമസിക്കുന്ന ലക്ഷ്മി(32), മക്കളായ രാജ് (12), കോമള്‍ (7), കുനാല്‍ (4) ലക്ഷ്മിയുടെ സഹോദരന്‍ ഗണേശിന്റെ മകന്‍ ഗോവിന്ദ് (8) എന്നിവരാണ് ശനിയാഴ്ച രാത്രി വെട്ടേറ്റ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവുമായുള്ള പ്രണയ ബന്ധം തകര്‍ന്നതിലുള്ള പ്രതികാരമായാണ് കൊലയ്‌ക്ക് കാരണം.
കൊല്ലപ്പെട്ട ലക്ഷ്മിയുടെ അമ്മാവന്റെ മകളാണ് പ്രതിയായ ലക്ഷ്മി. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭര്‍ത്താവ് ഗംഗാറാമുമായി ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നു. പിന്നീട് ബന്ധത്തില്‍ നിന്ന് ഗംഗാറാം പിന്മാറുകയും തന്നെ ശല്യപ്പെടുത്തരുതെന്ന് യുവതിയോട് പറയുകയും ചെയ്തിരുന്നു. ഇതോടെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം ചെയ്യാന്‍ ഇവര്‍ പദ്ധതിയിട്ടത്.
Read Also : ഓസ്‌ട്രേലിയയില്‍ താന്‍ ഉണ്ടാക്കിയ നേട്ടത്തിന്റെയെല്ലാം ക്രെഡിറ്റ് കൊണ്ടുപോയത് മറ്റുള്ളവർ: തുറന്നടിച്ച് രഹാനെ
വീടുകളില്‍ കയറിയിറങ്ങി തുണിത്തരങ്ങള്‍ വില്‍ക്കുന്ന ജോലിയാണ് ഗംഗാറാമിന്. ശനിയാഴ്ച ഗംഗാറാം കച്ചവടത്തിനായി മൈസൂരുവില്‍ പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. ഗംഗാറാമിന്റെ വീട്ടില്‍ കത്തിയുമായെത്തിയ ലക്ഷ്മി കത്തി കുളിമുറിയില്‍ ഒളിപ്പിച്ച ശേഷം സാധാരണ നിലയില്‍ പെരുമാറി. കുട്ടികളോടൊപ്പം കളിച്ചു. രാത്രി എല്ലാവരുടെയും കൂടെ ഭക്ഷണം കഴിച്ചു.
തുടർന്ന് ലക്ഷ്മിയും കുട്ടികളും ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയ ശേഷം വെട്ടുകത്തിയുമായി വന്ന് യുവതി ഇവരെ കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം കുളിച്ച് ചോരപുരണ്ട വസ്ത്രങ്ങളും വെട്ടുകത്തിയും ബാഗിലാക്കി യുവതി വരുണ കനാലില്‍ ഉപേക്ഷിച്ചു. തിരിച്ച് ഒന്നുമറിയാത്തത് പേലെ നാട്ടിലെത്തി. കൊലപാതകം നടന്ന വീട്ടിലെത്തിയ ലക്ഷ്മി മറ്റ് ബന്ധുക്കള്‍ക്കൊപ്പം മരണത്തില്‍ വാവിട്ടുകരയുകയും ചെയ്തു. എന്നാൽ, ലക്ഷ്മി ഇവരുടെ വീട്ടിലെത്തിയതായി അയൽവാസികൾ പോലീസിനെ നൽകിയ വിവരത്തെ തുടർന്ന് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
Post Your Comments