KeralaLatest NewsNews

കോണ്‍ഗ്രസ് എംഎല്‍എയെ അജ്ഞാതൻ ആക്രമിച്ചു : ഗുരുതര പരിക്ക്

മൈസൂരു : കോണ്‍ഗ്രസ് എംഎല്‍എയെ അജ്ഞാതൻ ആക്രമിച്ചു. കര്‍ണാടകയിൽ മൈസൂരിലെ നരസിംഹരാജ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സേട്ടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. മൈസൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന എംഎൽഎയ്ക്ക് നേരെ മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ എംഎല്‍എ തന്‍വീര്‍ സേട്ടിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൈസുരു പോലീസ് കമ്മീഷണര്‍ തന്‍വീര്‍ സേട്ടിനെ സന്ദര്‍ശിക്കുകയും സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. മൈസൂരില്‍ നിന്നുള്ള 20 വയസ്സുകാരന്‍ ഫര്‍ഹാന്‍ എന്നയാളാണ് ആക്രമിച്ചതെനാണ് പ്രാഥമിക നിഗമനം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Also read : സുരക്ഷാ വേലി കടന്ന് ഗ്രൗണ്ടിലെത്തിയ ആരാധകനെ ചേർത്ത് പിടിച്ച് വിരാട് കോഹ്ലി

shortlink

Related Articles

Post Your Comments

Related Articles


Back to top button