തിരുവനന്തപുരം: കേരളത്തില്‍ വരാനിരിക്കുന്നത് ബിജെപി ഭരണകാലമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്നല്ലെങ്കില്‍ നാളെ കേരളത്തില്‍ ബിജെപി അധികാരത്തിലെത്തും. ഇതിനായി പ്രവര്‍ത്തകരുടെ നിരന്തര പരിശ്രമം ഉണ്ടാകണം. കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതികള്‍ എല്ലാവരിലേക്കും എത്തുന്നുണ്ടോ എന്ന് പ്രവര്‍ത്തകര്‍ മുന്‍ൈ എടുത്ത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉച്ചയോടെ തലസ്ഥാനത്തെത്തിയ ആഭ്യന്തര മന്ത്രി തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തില്‍ നവ ഒലി ജ്യോതിര്‍ ദിന ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ ആരോഗ്യ രംഗത്ത് വലിയ നേട്ടങ്ങളാണ് ശാന്തിഗിരി ആശ്രമം കൈവരിക്കുന്നത് എന്ന് രാജ് നാഥ് സിംഗ് പറഞ്ഞു.
ഫിലിഫോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രോപ്പൊലീത്തയുടെ നൂറ്റിയൊന്നാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന അനുമോദന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജീവിതം ഏവര്‍ക്കും പ്രചോദനമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
Post Your Comments