ദില്ലി: കൊങ്കുനാട് വിവാദത്തിൽ നിർണ്ണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. തമിഴ്നാടിനെ വിഭജിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പാര്‍ലമെന്‍റില്‍ നിലപാട് വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിൽ അരങ്ങേറിയ ക്യാമ്പയിനിലൂടെയാണ് വിഭജനം എന്നൊരു വിഷയം ഉടലെടുത്തത്.
Also Read:കണ്ണിന്റെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ!
തമിഴ്നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കണം എന്നായിരുന്നു സാമൂഹിക
മാധ്യമങ്ങളിൽ ശ്രദ്ധനേടിയ ക്യംപെയിനിന്റെ ലക്ഷ്യം. എന്നാൽ ഇതിന്റെ ഉറവിടം വ്യക്തമായിരുന്നില്ല. ദിവസങ്ങൾ കൊണ്ട് തന്നെ ഈ വിഷയം രാഷ്ട്രീയവൽക്കരിക്കുകയും അതുവഴി വിഭജനമെന്ന ആവശ്യത്തിലേക്ക് നീങ്ങുകയുമായിരുന്നു ക്യാമ്പയിൻ. എന്നാൽ വാര്‍ത്തകള്‍ വന്ന പത്രങ്ങള്‍ പോലും കത്തിച്ചായിരുന്നു തമിഴ് ജനതയുടെ പ്രതിഷേധം. തമിഴ് ജനതയ്ക്ക് ഉൾക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു ഒരു വിഭജനം എന്നത്.
വലിയ പ്രതിഷേധമാണ് തമിഴ് ജനത ഈ ക്യാമ്പയിനെതിരെ നടത്തിയത്. കൊങ്കുനാട് രൂപീകരണമെന്ന ആവശ്യത്തിനെതിരെ തമിഴ്നാട്ടിലെ ചലച്ചിത്ര സാംസ്കാരിക മേഖലയിലുള്ളവരും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പ്രശ്നത്തിൽ സർക്കാർ ഇടപെട്ടതും നിലപാട് വ്യക്തമാക്കിയതും.
Post Your Comments