കൊച്ചി•വ്യാജ ഹര്‍ത്താലിന് സാമൂഹ്യ മധ്യമങ്ങളില്‍ പ്രചാരണം നടത്തിയവര്‍ക്ക് ഒരു ഹിന്ദു സംഘടനയുമായും ബന്ധമില്ലെന്ന് പോലീസ്. ഹര്‍ത്താല്‍ പ്രചരിപ്പിച്ചതിന് അഞ്ചുപേര്‍പോലീസ് പിടിയിലായി. ഇവര്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദും അങ്ങനെ പ്രസ്താവന നല്‍കി.
അതിനിടെയാണ് വിശദീകരണവുമായി പോലീസ് രംഗത്തെത്തിയത്. ഇവര്‍ അംഗങ്ങളും നിയന്ത്രിതാക്കളുമായ വോയിസ് ഓഫ് യൂത്ത് എന്ന വാട്‌സാപ് ഗ്രൂപ്പില്‍നിന്ന് ഹര്‍ത്താല്‍ പ്രചാരണം നടന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. ഇവരില്‍ രണ്ടുപേര്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്നായിരുന്നു പ്രചാരണം.
എന്നാല്‍ ഇവരില്‍ ആര്‍ക്കും ഹിന്ദു സംഘടനകളുമായി ഒരു ബന്ധവുമില്ലെന്ന് പോലീസ് പറഞ്ഞു. രണ്ടുപേര്‍ ഹിന്ദു സമുദായ അനുകൂല വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരാണ്. അഞ്ചുപേരില്‍ നാലുപേര്‍ കിളിമാനൂര്‍ സ്വദേശികളാണ്. ഒരാള്‍ തിരൂര്‍ സ്വദേശിയും. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതേ സമയം ഇവര്‍ക്ക് സംഘപരിവാര്‍ ബന്ധുമുണ്ടെന്ന് തന്നെയാണ് വിശ്വാസമെന്ന് കെ.പി.എ. മജീദ് ആവര്‍ത്തിച്ചു.
Post Your Comments