KeralaLatest NewsNews

പൂരനഗരയില്‍ ആംബുലൻസില്‍ പോയിട്ടില്ല, പൂരം കലക്കല്‍ CBI അന്വേഷിക്കണം: സുരേഷ് ഗോപി

പൂരം കലക്കല്‍ നിങ്ങള്‍ക്കിത് ബൂമറാങ്ങാണ്

ചേലക്കര: തൃശൂർ പൂരം കലക്കല്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ പൂരനഗരയില്‍ ആംബുലൻസില്‍ പോയിട്ടില്ല. ചേലക്കരയില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

read also: ദേഹത്ത് പെട്രോളൊഴിച്ച് കളക്‌ട്രേറ്റില്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചു: സംഭവം എറണാകുളത്ത്

സുരേഷ് ഗോപിയുടെ വാക്കുകള്‍:

‘പൂരം കലക്കല്‍ നിങ്ങള്‍ക്കിത് ബൂമറാങ്ങാണ്. സുരേന്ദ്രൻ വിശ്വസിക്കുന്നതുപോലെ ആംബുലൻസില്‍ ഞാനവിടെ പോയിട്ടില്ല. സാധാരണ കാറിലാണ് എത്തിയത്. ജില്ലാ അധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ് അവിടെ എത്തിയത്. ആംബുലൻസില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാർഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാക്കണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാൻ സാധിക്കില്ല. അത് അന്വേഷിച്ചറിയണമെങ്കില്‍ സിബിഐ വരണം. നേരിടാൻ ഞാൻ തയ്യാറാണ്. സിബിഐയെ ക്ഷണിച്ചുവരുത്തണം.

കേരളത്തിലെ മുൻമന്ത്രിയടക്കം ഇപ്പോഴത്തെ മന്ത്രിമാരടക്കം പലരും ചോദ്യംചെയ്യപ്പെടാൻ യോഗ്യരാണെന്ന ഭയം അവർക്കുണ്ട്. ചങ്കൂറ്റമുണ്ടെങ്കില്‍- ഇത് സിനിമ ഡയലോഗ് മാത്രമായി എടുത്താല്‍ മതി- ഒറ്റ തന്തയ്ക്ക് പിറന്നതാണെങ്കില്‍ സിബിഐക്ക് വിടൂ. തിരുവമ്പാടിയും പാറമേക്കാവും അവരുടെ സത്യം പറയട്ടെ. വടക്കുംനാഥന്റെ ചുവന്ന സത്യം ദ്രവിച്ച്‌ മലച്ചുവീഴും. വടക്കുംനാഥന്റെ ദേവസ്വത്തിന്റെ സത്യമെന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ലേ? അത് ചോരക്കളിയുടെ സത്യംമാത്രമാണ്. ഞാനവിടെ ചെല്ലുന്നത് 100 കണക്കിന് പൂരപ്രമേികളെ പോലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാൻ മാത്രമാണ്.’- സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button