Latest NewsKeralaNews

വ്യാജ ഹര്‍ത്താല്‍: പിടിയിലായ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്റെ പ്രായമറിഞ്ഞാല്‍ ഞെട്ടും

മലപ്പുറം•കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇടയായ സംഭവത്തില്‍ വാട്സ്ആപ്പിലൂടെ വ്യാജ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാട്‌സ്‌ആപ്‌ ഗ്രൂപ്പിന്റെ അഡ്‌മിന്‍ പത്താം ക്ലാസുകാരന്‍. മലപ്പുറം ജില്ലയിലെ തീരമേഖലയായ കൂട്ടായിയില്‍നിന്നാണു പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ കണ്ടെത്തിയത്‌. കുറ്റകൃത്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടും കുട്ടിയ്ക്ക് യാതൊരു ഭാവഭേദവും ഇല്ലായിരുന്നുവെന്നത് പോലീസിനെ ഞെട്ടിച്ചു.

ഐ.ടി. നിയമപ്രകാരമാണു കേസെടുത്തത്. പ്രതിക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്‌റ്റിസ്‌ പ്രകാരം തുടര്‍നടപടി സ്വീകരിക്കുമെന്നും തിരൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ ഓഫീസര്‍ സുമേഷ്‌ സുധാകര്‍ പറഞ്ഞു.

വോയ്‌സ്‌ ഓഫ്‌ യൂത്ത്‌ ഒന്ന്‌, രണ്ട്‌, മൂന്ന്‌, നാല്‌ എന്നിങ്ങനെ നാലു വാട്‌സ്‌ആപ്‌ ഗ്രൂപ്പുകളാണുള്ളത്‌. ഓരോന്നിനും വെവ്വേറേ അഡ്‌മിന്‍മാരാണ്. ഈ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച്‌ കേന്ദ്ര രഹസ്യാന്വേഷണവിഭാഗവും അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ 16 ന് നടന്ന വ്യാജ വാട്സ്ആപ്പ് ഹര്‍ത്താലില്‍ മലബാര്‍ മേഖലയില്‍ വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button