മലപ്പുറം: എംപോക്‌സ് ക്ലേഡ് വണ്‍ ബി വിഭാഗം ഇന്ത്യയിൽ സ്ഥിരീകരിച്ചു. ആദ്യമായി ഇന്ത്യയിൽ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒതായി ചാത്തല്ലൂര്‍ സ്വദേശിക്കാണ് എംപോക്‌സ് ക്ലേഡ് വണ്‍ ബി വിഭാഗം സ്ഥിരീകരിച്ചിരിക്കുന്നത്.
പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വിഭാഗം അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളവയാണ്. രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതലുള്ളത് എംപോക്‌സ് 2 എന്ന വകഭേദമാണിതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
read also: ഫ്‌ളാറ്റില്‍ കുട്ടികളിട്ട പൂക്കളം നശിപ്പിച്ച് മലയാളി യുവതി: വ്യാപക വിമര്‍ശനം
ദുബായില്‍ നിന്ന് സെപ്റ്റംബര്‍ 13ന് കോഴിക്കോട് വന്നിറങ്ങിയ ചാത്തല്ലൂര്‍ സ്വദേശിക്കാണ് എംപോക്‌സ് വണ്‍ ബി സ്ഥിരീകരിച്ചത്. പനിയുണ്ടായിരുന്ന ഇദ്ദേഹത്തെ 16നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
Post Your Comments