മലപ്പുറം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎം സഹയാത്രികന്‍ കെടി ജലീല്‍ നടത്തിയ മതവിധി പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ജലീലിന്റെ പ്രസ്താവന നികൃഷ്ടവും അപകടകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളായി ചിത്രീകരിക്കുകയാണ്. ബിജെപി നേതാക്കള്‍ പോലും പറയാത്ത കാര്യമാണ് ജലീല്‍ പറയുന്നത്. ഒരു സമുദായം മാത്രം സ്വര്‍ണ്ണം കടത്തുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നു. ഈ പ്രസ്താവന സ്വന്തം നിലനില്‍പ്പിന് വേണ്ടി മാത്രമുള്ളതാണ്. എന്തെങ്കിലും നേട്ടത്തിന് വേണ്ടി ഒരു സമുദായത്തെ ഇരയാക്കരുത്. ഇതാണോ സിപിഎം നിലപാട് എന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി വി അന്‍വര്‍ നയം വ്യക്തമാക്കിയാല്‍ ആ കാര്യം യു.ഡി.എഫ് ചര്‍ച്ച ചെയ്യും. യുഡിഎഫ് നിലപാടിനൊപ്പം ലീഗും നില്‍ക്കും. തമിഴ്‌നാട്ടില്‍ സിപിഎമ്മും ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. അന്‍വറിന്റെ പാര്‍ട്ടി മുസ്ലിം ലീഗിനെ ബാധിക്കില്ല. അന്‍വറിന്റെ പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മഞ്ചേരിയില്‍ നടക്കുന്ന പരിപാടിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ ആരും പങ്കെടുക്കില്ല. പ്രവര്‍ത്തകര്‍ ആരെങ്കിലും പോയാല്‍ എതിര്‍ക്കില്ല, മഞ്ചേരി ലീഗിന്റെ ശക്തി കേന്ദ്രമാണെന്നും പിഎംഎ സലാം പറഞ്ഞു.
Post Your Comments