മുംബൈ: ഭയാനന്ദറിൽ വേശ്യാലയം നടത്തുന്ന രണ്ട് വനിതകളെ പിടികൂടി. താനെ ഗ്രാമീണ പോലിസിന്റെ പ്രത്യേക സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ചയാണ് ഇവരെ പിടികൂടിയത്. പോലീസ് ഒരു പിമ്പിന്റെ സഹായത്തോടെ കുട്ടികളെ കടത്തുന്ന സംഘത്തെ പിടികൂടുകയായിരുന്നു.
read also: സെക്സ് ഡോള്‍ വേശ്യാലയം സര്‍ക്കാര്‍ അടച്ചുപൂട്ടുന്നു, കാരണം ഇതാണ്
പോലീസ് ആദ്യം ഒരു പിമ്പുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് ഇടപാടുകാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുകയായിരുന്നു. തുടർന്നാണ് രമ വാഗ്മാരെ (22), മോഹിനി ദാസ് (45) എന്നിവരെ പോലീസ് പിടികൂടിയത്.ഇവരിൽ ഒരാൾ മനുഷ്യാവകാശ സംഘടനയുടെ ഐഡന്റിറ്റി കാർഡ് കൈവശം വച്ചിരുന്നതായി കണ്ടെത്തി. വേശ്യാവൃത്തിക്ക് നിർബന്ധിതരായ രണ്ടു വനിതകളെയും പോലീസും രക്ഷപ്പെടുത്തി.
ഐപിസി, ഇംമോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട് 1956 എന്നീ വകുപ്പുകളിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Post Your Comments