പുരോഹിതന്മാര് ദൈവത്തിലേയ്ക്ക് നമ്മെ അടുപ്പിക്കുന്നവര്‍. സങ്കടങ്ങളെ കര്‍ത്താവില്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന വിശ്വാസി സമൂഹങ്ങള്‍ക്ക് മധ്യസ്ഥരായി എന്നും നില്ക്കേണ്ടാവരാണ് പുരോഹിതന്മാര്. ദൈവത്തിന്റെ പ്രതിപുരുഷന്മാര് എന്ന് തന്നെ കരുതുന്ന ഇവരുടെ തെരുവ് യുദ്ധം കാണുമ്പോള്‍ തലയില്‍ കൈ വച്ച് പോകുകയാണ് വിശ്വാസികള്‍. സീറോ മലബാര്‍ സഭയിലെ ഭൂമി വില്‍പ്പനാ വിവാദത്തെ തുടര്‍ന്ന് വിശ്വാസികളും പുരോഹിതന്മാരും അടങ്ങുന്ന സമൂഹം രണ്ടു ചേരികളില്‍ നിന്ന് കൊണ്ട് തെരുവില്‍ വിശ്വാസികളും പുരോഹിതന്മാരും തമ്മില്‍ തല്ലുന്നു. പരസ്പരം അധിക്ഷേപ വാക്കുകള്‍ കൊണ്ട് ചെളിവാരി എറിയുന്നു. . കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ പിന്തുണച്ച് ഒരു വിഭാഗവും എതിര്‍ത്തു കൊണ്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും നില കൊള്ളുമ്പോള്‍ ഇവര്‍ ചെയ്യുന്നത് ശരിയാണോ?. ഈ രണ്ടു കൂട്ടരും ഇപ്പോള്‍ തമ്മില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ചു കൊണ്ടാണ് കണക്കു തീര്‍ക്കുകയാണ്. ഈ കണക്കു തീര്‍ക്കലില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് ചെറുതല്ല.
വിശ്വാസി സമൂഹത്തിന് മാതൃക ആകേണ്ട പുരോഹിതര്‍ തമ്മിലുള്ള വിഴുപ്പലക്കല്‍ അതിന്റെ സര്‍വ സീമകളും ലംഘിച്ചു കൊണ്ടാണ് മുന്നേറുന്നത്. പരസ്പരം ചെളിവാരിയെറിയാന്‍ മുന്നിട്ടിറങ്ങുന്നവര്‍ സഭയ്ക്കുള്ളിലെ ചീഞ്ഞു നാറുന്ന കഥകള്‍ പുറത്തു വിട്ടു തുടങ്ങി. വാട്സ് ആപ്പ് സന്ദേശങ്ങളുടെ രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ‘ഇടയലേഖന’ത്തിനു മുന്നില്‍ തലകുനിക്കേണ്ടി വരുന്നത് വിശ്വാസികളാണ്. കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പടനയിക്കുന്നവര്ക്കൊപ്പമുള്ള ഒരു മെത്രാനെതിരെയാണ് ഗുരുതരമായ ആരോപണങ്ങള്‍ അടങ്ങിയ ‘ഇടയലേഖനം’ പ്രചരിക്കുന്നത്.
ഇതില്‍ പറയുന്നത് ഒരു മെത്രാന് വിദേശത്തെ നിശാക്ലബ്ബില്‍ അഴിഞ്ഞാടി എന്നാണ്. ഇദ്ദേഹം ഡാന്‍സ് കളിക്കുന്നത് എന്നു പറഞ്ഞു കൊണ്ടുള്ള ഒരു ചിത്രവും സഹിതമാണ് വാട്സ് ആപ്പിലെ പ്രചരണം. മെത്രാന് സ്ത്രീവിഷയങ്ങളില്‍ അതീവ താല്‍പ്പര്യമുള്ള ആളാണെന്നും വാട്സ് ആപ്പ് സന്ദേശത്തില്‍ ആരോപിക്കുന്നു. കന്യാസ്ത്രീകളെ പോലും ലൈംഗിക ആവശ്യത്തിന് ഉപോയോഗിക്കുന്നതായാണ് ആക്ഷേപം. ഇങ്ങനെ അപവാദം പ്രചരിപ്പിച്ചു കൊണ്ടുള്ള വാട്സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നത് ഒരു വിഭാഗത്തിന്റെ അറിവോടെ തന്നെയാണെന്ന് വ്യക്തമാണ്. ഇദ്ദേഹത്തിന് സ്വിസ് ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും സന്ദേശത്തില്‍ പ്രചരിക്കുന്നു.
12 പ്രമാണങ്ങള്‍ എന്ന പേരില്‍ ഗുരുതരമായ 12 ആരോപണങ്ങളാണ് കര്‍ദിനാളിന്റെ എതിരാളിയായ മെത്രാനെതിരേ ഇറക്കിയിരിക്കുന്നത്. ഈ പന്ത്രണ്ട് ആരോപണങ്ങളും ഗുരുതരമാണ്. 12 പ്രമാണങ്ങള്‍/ അന്ത്യശാസനം ഇങ്ങനെയാണ്:
1. കോടികളുടെ വരുമാനമുള്ള കാനഡ ആസ്ഥാനമായുള്ള ”രക്ഷിക്കാം ഒരു കുടുംബം” പദ്ധതി കഴിഞ്ഞ പതിനാലു കൊല്ലക്കാലമായി വിവാദ മെത്രാനും തന്റെ ”കുടുംബ”വുമായി ഭരിക്കുന്നു. മറ്റൊരു ഇടവകയിലേക്കും എടയന്ത്രത്തിനു സ്ഥലം മാറ്റമില്ല.
2. ആര്‍ച്ച് ബിഷപ്പിന് സ്വവസതിയുണ്ടായിട്ടും താമസിക്കുന്നത് വയോധിക പുരോഹിതര്‍ക്ക് കഴിയാനുള്ള വിജോഭവനില്‍ സ്വന്തക്കാരികളായ എന്തിനും തയ്യാറായ കന്യാസ്ത്രീകളോടൊപ്പം. ഇത് ചോദ്യം ചെയ്തകൊണ്ട് സഭയ്ക്ക് പേരുദോഷം ഉണ്ടാക്കിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റിയതിന് ബിഷപ്പ് ചാക്യാത്തിനും വിവാദ മെത്രാന് കുതന്ത്രപൂര്‍വ്വം യാത്രയയപ്പ് നല്കി തെറിപ്പിച്ചു.
3. ”രക്ഷിക്കാം ഒരു കുടുംബം” പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മെത്രാന് തനിക്കു താല്‍പ്പര്യമുള്ള ഒരു കന്യാസ്ത്രീയെ പ്രോഗ്രാം സംഘാടകയാക്കി. അവരെ കാവല്‍നിര്‍ത്തി ഒരു മെത്രാന് മറ്റു കന്യാസ്ത്രീകളുമായി രഹസ്യ സംയോഗങ്ങളില്‍ പങ്കെടുത്തു.
4. പാരിഷ് കൗണ്‍സിലര്‍മാരുടെ മുന്നില്‍ വച്ച് ഫാദര്‍ തോമസ് പാലയുരിനെ നിഷ്ക്കരുണം അധിക്ഷേപിച്ചതില്‍ മനം നൊന്ത് ഹ്രദയാഘാതം മൂലം ഫാദര്‍ തോമസ് പാലയൂര്‍ മരിച്ചു.
5. ലൈംഗിക ആരോപണങ്ങളില്‍ കുടുക്കിയ മൂന്നു വൈദീകരെ മെത്രാന് തന്നിഷ്ടപ്രകാരം ക്രൂരമായി ശിക്ഷിച്ചു. ഒരു വൈദീകനെ നാടുകടത്തി. തനിക്കു തോന്നുംവിധം വൈദീകരെ ശിക്ഷിക്കാനുതകും രൂപത്തില്‍ അവരെക്കൊണ്ട് കുറ്റസമ്മതം രേഖാമൂലം നിര്‍ബന്ധിച്ച് എഴുതിവാങ്ങി അവരോടുള്ള പ്രതികാരം തീര്‍ത്തു.
6. ഈ മെത്രാന്റെ വിജോഭവനിലുള്ള കന്യാസ്ത്രീകളുമായുള്ള അവിഹിതത്തിനെതിരെ പ്രതികരിച്ച ബിഷപ്പ് ചാക്യാതിനെ പരസ്യമായി അവഹേളിക്കുകയും നുണക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്തു.
7. മിടുക്കനായ ഒരു വൈദീകനെ എടയന്ത്രത്ത് തന്റെ അടിമയാക്കി ചാന്‍സിലര്‍ സ്ഥാനത്ത് റാന്‍ മൂളിയായി പ്രതിഷ്ടിച്ചു.
8. യുറോപ്പില്‍ നിശാ ക്ലബ്ബില്‍ നാമ മാത്ര വസ്ത്ര ധാരികളായ സ്ത്രീകള്‍ക്കൊപ്പം മദ്യപാനവും ഡാന്‍സും ഈ മെത്രാന് നടത്തി. ഒടുവില്‍ ചിത്രം വയ്ച്ച് മറ്റൊരു വൈദീകന് വിരട്ടി പണം വാങ്ങിയ സംഭവം…ഫോട്ടോ സംഘടിപ്പിച്ച മിടുക്കനായ ഒരു വൈദീകനെ പതിനായിരം ഡോളര്‍ കൊടുത്താണ് എടയന്ത്രത്ത് കീഴ്പ്പെടുത്തിയത്. മാത്രമല്ല; ആ വൈദീകന് സഭയില്‍ നല്ല സ്ഥാനവും കൊടുത്തു.
9. സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള കേരളത്തില്‍ നിന്നുള്ള ഒരേയൊരു വൈദീകനാണ് ഈ മെത്രാന്
10. അതിരൂപതയില്‍ ബന്ധുവായ ഒരു പുരോഹിതന് ഒഴികെ മറ്റുള്ളവരെല്ലാം തന്നെ ഈ മെത്രാന്റെ അടിമകളാണ്.
11. സഭയില്‍ ഡബിള്‍ റോള്‍ കളിക്കുന്ന മെത്രാന്റെ കൂടുതല്‍ ദുശീലങ്ങള്‍ അടുത്തുതന്നെ വെളിച്ചത്തുവരും.
12. പണം, പെണ്ണ്, പ്രതികാരം അതാണ് ഈ മെത്രാന്റെ ഇഷ്ടങ്ങള്‍
പന്ത്രണ്ടു പ്രമാണങ്ങള്‍ക്ക് ഒടുവിലായി പറയുന്നത് നിങ്ങള്‍ ഇത് വിശ്വസിക്കണമെന്ന നിര്‍ബന്ധമില്ലെന്നുമാണ്. ”നിങ്ങള്‍ ഇത് വിശ്വസിക്കണമെന്ന നിര്‍ബന്ധം ഞങ്ങള്‍ക്കില്ല. പക്ഷെ നിങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ഇതെല്ലാം വിശ്വസിക്കും. ഞങ്ങള്‍ ഇപ്പോള്‍ സംഘടിതരാണ്. ഞങ്ങള്‍ക്ക് അതിരൂപതയെ രക്ഷിച്ചേ പറ്റൂ. അല്ലെങ്കില്‍ ഈ മെത്രാന് അതിരൂപത നശിപ്പിക്കും. അതുകൊണ്ട് അദ്ദേഹം സ്വയം വിരമിക്കുകയോ രാജിയാവുകയോ ചെയ്യണം. അല്ലെങ്കില്‍ ഞങ്ങള്‍ കുറേക്കൂടി ശക്തമായ നടപടികളിലേക്ക് പോകും”. തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ വേണ്ടി ആരോപണങ്ങളുമായി മുന്നിട്ടിറങ്ങുന്നവര്‍ ഇത്തരം വൃത്തികേടുകള്‍ കാട്ടുമ്പോള്‍ ഇവരെ വിശ്വാസിക്കുന്ന വിശ്വാസി സമൂഹത്തിന്റെ അവസ്ഥ എന്താണ്? ഇത്രനാളും ദൈവത്തിന്റെ പ്രതിപുരുഷന്മാരായി കണ്ടവര്‍ ആഭാസന്മാര് ആണെന്ന ആരോപങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് സമൂഹം. എന്നാല്‍, പരസ്പ്പരം മേധാവിത്തം സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള അപവാദ പ്രചരണാണ് ഇതെന്നത് ഉറപ്പാണ്.
Post Your Comments