കൊച്ചി: സിറോ മലബാര്‍ സഭയിലെ വ്യാജ രേഖ കേസില്‍ പ്രതി ആദിത്യന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിണിക്കുന്നത്. കേസിലെ മൂന്നാം പ്രതിയാണ് ആദിത്യന്‍. മെയ് 19നാണ് ആദിത്യനെ കോടതി 10 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
മുരിങ്ങൂര്‍ പള്ളി വികാരി ടോണി കല്ലൂക്കാരനാണ് വ്യാജ രേഖ തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കേസില്‍ ഫാ. പോള്‍ തേലക്കാടിനെയും ഫാ. ആന്റണി കല്ലൂക്കാരനെയും ചോദ്യം ചെയ്യാന്‍ കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ആദിത്യന്റെ റിമാന്‍ഡ് നീട്ടാന്‍ പൊലീസ് ആവശ്യപ്പെടും. കര്‍ദ്ദിനാളിന്റെ പേര് പരാമര്‍ശിക്കുന്ന രേഖ സഭാ നേതൃത്വത്തിന് രഹസ്യമായി കൈമാറുക മാത്രമാണ് തങ്ങള്‍ ചെയ്തത്. കേസില്‍ റിമാന്‍ഡിലുള്ള ആദിത്യനെ മര്‍ദ്ദിച്ചാണ് തങ്ങളുടെ പേര് പറയിപ്പിച്ചതെന്നും വൈദികര്‍ മുന്‍കൂര്‍ ജാമ്യാപക്ഷയില്‍ പറഞ്ഞിരുന്നു. പക്ഷേ, വൈദികരുടെ നിര്‍ദ്ദേശപ്രകാരണമാണ് താന്‍ വ്യാജ രേഖ നിര്‍മ്മിച്ചതെന്നായിരുന്നു ആദിത്യന്റെ മൊഴി.
Post Your Comments