Latest NewsKeralaNews

വീട്ടമ്മയെ ബലാത്സംഗം ചെയ്ത വൈദികന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ വൈദികന് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഫാദര്‍ മനോജ് പ്ലാക്കൂട്ടത്തിനാണ് ജാമ്യം അനുവദിച്ചത്. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി ജാമ്യം എടുക്കണം. കോഴിക്കോട് ചേവായൂരില്‍ വിദേശ മലയാളിയായ വീട്ടമ്മയെ 2017 ജൂണ്‍ 15ന് കോഴിക്കോട്ടെ വീട്ടില്‍ വെച്ച് വൈദികന്‍ ബലാത്സംഗം ചെയ്തെന്നാണ് പരാതി.

സിറോ മലബാര്‍ സഭാ വൈദികനായ മനോജ് പ്ലാക്കൂട്ടത്തില്‍ കോഴിക്കോട്ടെ വീട്ടിലെത്തി ബലാത്സംഗം ചെയ്‌തെന്നായിരുന്നു ഇക്കഴിഞ്ഞ ഡിസംബര്‍ 4ന് വിദേശ മലയാളിയായ വീട്ടമ്മ ചേവയൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. സഭയുടെയും താമരശ്ശേരി രൂപത ബിഷപിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് വീട്ടമ്മയുടെ മൊഴി. സഭയ്ക്ക് പിന്നാലെ പൊലീസും ചതിച്ചെന്ന് ആരോപിച്ച് ഈയിടെ ഇവര്‍ രംഗത്തെത്തിയിരുന്നു.

സഭക്കും പൊലീസിനും എതിരെ ഗുരുതരമായ ആക്ഷേപങ്ങളും ആരോപണങ്ങളുമാണ് വീട്ടമ്മയും ബന്ധുക്കളും ആരോപിക്കുന്നത്. ഇരയായ ഒരാളോട് പെരുമാറുന്നത് പോലെയല്ല അവര്‍ തന്നോട് പെരുമാറിയതെന്നും ഇരയെന്ന നിലയിലല്ല സ്ത്രീയെന്ന നിലയിലും പരാതിക്കാരിയെന്ന നിലയിലും കിട്ടേണ്ട അവകാശങ്ങളോ പരിഗണനയോ നീതിയോ കിട്ടിയിട്ടില്ലെന്നും പ്രശ്‌നങ്ങളില്‍ നിന്ന് തിരിച്ചു വന്ന വ്യക്തിയാണ്. താന്‍ രണ്ടര വര്‍ഷം കരഞ്ഞ വ്യക്തിയാണ്. ഇനി താന്‍ ജീവിക്കാനാഗ്രഹിക്കുന്നുവെന്നും വീട്ടമ്മ പറഞ്ഞു.

ഒരു കാരണവശാലും ബിഷപ്പിനെതിരെ മൊഴി നല്‍കാന്‍ പാടില്ല. 164 കൊടുക്കാന്‍ പാടില്ല. കോടതി വളപ്പിലും 164 കൊടുക്കുന്നത് തടയാന്‍ വൈദികരുണ്ടായിരുന്നു. സ്റ്റേഷന്‍ വരാന്തയില്‍ വച്ച് മറ്റ് പ്രതികളുടെ മുന്നില്‍ ഇരുത്തിയാണ് പൊലീസ് മൊഴിയെടുത്തതെന്നും വീട്ടമ്മ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button