KeralaLatest NewsNews

പ്രാർത്ഥനയും മുദ്രാവാക്യം വിളികളുമായി വൈദികർ: കുർബാന ക്രമം ഏകീകരണത്തിനെതിരെ സിറോ മലബാർ സഭ

കുർബാന ക്രമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഉള്ള നിവേദനം സ്വീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വൈദികർ നിലപാടെടുത്തു.

കാക്കനാട്: കുർബാന ക്രമം ഏകീകരണത്തിനെതിരെ സിറോ മലബാർ സഭാ ആസ്ഥാനത്ത് വൈദികരുടെ പ്രതിഷേധം. എറണാകുളം അങ്കമാലി അതിരൂപത ഉൾപ്പെടെ അഞ്ച് രൂപതകളിൽ നിന്നുള്ള വൈദികരാണ് സഭാ ആസ്ഥാനതിനുമുന്നിൽ പ്രതിഷേധവുമായി എത്തിയത്. ഇവരെ തടയാൻ ഒരു വിഭാഗം വിശ്വാസികൾ ശ്രമിച്ചതോടെ സഭാ ആസ്ഥാനത്തിനു മുന്നിൽ സംഘർഷാവസ്ഥ ഉടലെടുത്തു.

പ്രാർത്ഥനയും മുദ്രാവാക്യം വിളികളുമായി വൈദികരും വിശ്വാസികളും പരസ്പരം നിലയുറപ്പിച്ചു. കുർബാന ക്രമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഉള്ള നിവേദനം സ്വീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വൈദികർ നിലപാടെടുത്തു. കുർബാന ക്രമം ഏകീകരിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 250ഓളം വൈദികരാണ് സഭ ആസ്ഥാനത്ത് പ്രതിഷേധിച്ചത്.

Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 21,711 വാക്സിൻ ഡോസുകൾ

എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ അതിരൂപത, ഇരിങ്ങാലക്കുട രൂപത പാലക്കാട് രൂപത താമരശ്ശേരി രൂപത എന്നിവിടങ്ങളിൽ നിന്നുള്ള വൈദികരാണ് സഭാ നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധിച്ച വൈദികരെ തടയാൻ ഒരു വിഭാഗം വിശ്വാസികൾ ശ്രമിച്ചതോടെ സംഘർഷാവസ്ഥ രൂക്ഷമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button