തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ എതിർപ്പുമായി ആര്‍ച്ച്ബിഷപ്പ് സൂസെപാക്യം. ജനാധിപത്യ രാജ്യത്തിൽ ആരോടും വിഭാഗീയത കാട്ടരുതെന്നു തിരുവനന്തപുരം ബിഷപ്പ് ഹൗസില്‍ നടന്ന പ്രസ് മീറ്റിൽ അദ്ദേഹം പ്രതികരിച്ചു. സഭയിലെ ഭൂരിപക്ഷത്തിന്‍റെ പേരിൽ എന്തും കാട്ടിക്കൂട്ടാമെന്ന് കരുതരുതെന്നും സാഹചര്യം വരുമ്പോള്‍ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്നും സൂസെപാക്യം വ്യക്തമാക്കി.
Also read : പൗരത്വ ഭേദഗതി നിയമം: ആസാമികൾ ബില്ല് പഠിച്ചു തുടങ്ങി? ഇനി ശാന്തിയുടെയും സമാധാനത്തിന്റെയും നാളുകൾ
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് പത്മശ്രീ പുരസ്കാരം തിരിച്ച് നൽകാനൊരുങ്ങി ഉറുദു സാഹിത്യകാരൻ മുജ്തബ ഹുസ്സൈൻ. പുരസ്കാരം തിരിച്ചുകൊടുക്കുകയാണെന്ന് അറിയിച്ച് കേന്ദ്രത്തിന് ഉടന്‍ കത്തയയ്ക്കും. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ കാണുമ്പോൾ പുരസ്കാരം കയ്യിൽ വയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാജ്യത്തെ ജാധിപത്യം തകർന്നു കൊണ്ടിരിക്കുകയാണെന്നും മുജ്‌തബ ഹുസ്സൈൻ പറഞ്ഞു. ഹാസ്യസാഹിത്യകാരനും ആക്ഷേപഹാസ്യകാരനുമായ മുജ്‌തബ ഹുസ്സൈന് ഉറുദു സാഹിത്യത്തിലെ സംഭാവനകൾ പരിഗണിച്ച്, 2007 ലാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. മുജ്‌തബ ഹുസ്സൈന്റെ നിരവധി കൃതികൾ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അതേസമയം ഉറുദു സാഹിത്യകാരന്മാരായ ഷിറിന്‍ ദാല്‍വി, യാക്കൂബ് യവാര്‍ എന്നിവരും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ച പുരസ്കാരങ്ങള്‍ തിരികെ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം സുപ്രീംകോടതിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ൽകിയ അറുപതോളം ഹർജികളിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. ജനുവരി രണ്ടാം വാരത്തിനുള്ളിൽ മറുപടി നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
Post Your Comments