എംഐ ഫൈവ് എ ശ്രമിക്കുന്നത് എല്ലാവരുടെ കയ്യിലും സ്മാർട്ഫോൺ എത്തിക്കാനാണ്. വെറും അയ്യായിരം രൂപയ്ക്കാണ് കിടിലം ഫീച്ചേഴ്സുമായി കമ്പനി ഷവോമി റെഡ്മി 5a പുറത്തിറക്കുന്നത്. ഇന്നത്തെ ട്രെൻഡ് പിന്തുടരുന്ന ഉരുളൻ ഡിസൈനാണ് ഇതിനുള്ളത്. കൈയിലൊതുങ്ങും എന്നതാണ് മറ്റൊരു സവിശേഷത. നല്ല ഫിനിഷുള്ള പ്ലാസ്റ്റിക്കിലാണു ഇതിന്റെ നിർമാണം.
അഞ്ചിഞ്ച് എച്ച്ഡി ഡിസ്പ്ലേ ഉണ്ട്. സ്ക്രീനിന്റെ നീലവെളിച്ചത്തെ അരിച്ചെടുത്ത് കണ്ണിന് ആയാസമുണ്ടാക്കാത്തവിധം റീഡിങ് മോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. 13 മെഗാപിക്സൽ ആണ് പ്രധാന ക്യാമറ. സെൽഫിക്കായി അഞ്ച് മെഗാപിക്സലിന്റെയും
read also: വീണ്ടും എതിരാളികളെ ഞെട്ടിച്ച് ജിയോ ; 1500 രൂപയുടെ സ്മാർട്ട് ഫോൺ ഉടൻ പുറത്തിറക്കും
മെനുവിലെ ടൂൾസിൽ ഉപയോഗപ്രദമായ കാര്യങ്ങൾ നിറയ്ക്കാൻ ഷവോമി മറന്നിട്ടില്ല. സ്കാനർ തുറന്നാൽ വിസിറ്റിങ് കാർഡ് റീഡർ, ക്യു ആർ കോഡ് റീഡർ എന്നിവ കൂടാതെ കോംപസുമുണ്ട്. സ്ക്രീൻ റെക്കോർഡർ ടൂൾസിലെ ആകർഷകമായ വിദ്യയാണ്. നമ്മുടെ സ്കീനിൽ നടക്കുന്ന എല്ലാ ചലനങ്ങളെയും ഒപ്പിയെടുക്കുന്ന വിദ്യാണ് സ്ക്രീൻ റെക്കോർഡർ. രണ്ടു ജിബി റാം ആണ് ഉള്ളത്. ഓൺലൈൻ സൈറ്റുകളിലെ ഫ്ലാഷ് സെയിൽ വഴിയാണു വിൽപ്പന.
Post Your Comments