ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ഏകദിനത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഒരു ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ക്യാപ്റ്റനെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. നാലാം ഏകദിനത്തില്‍ 75 റണ്‍സാണ് കോഹ്ലി നേടിയത്. ഇക്കാര്യത്തില്‍ വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയെയാണ് കോഹ്ലി പിന്നിലാക്കിയത്.
ഇപ്പോള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ 7 മത്സരങ്ങളില്‍ നിന്ന് 679 റണ്‍സാണ് കോഹ്ലി നേടിയിരിക്കുന്നത്. 2003-04 സീസണിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ 627 റണ്‍സടിച്ച ലാറയുടെ റെക്കോഡ് ഇതോടെ പഴങ്കഥയായി. 9 മത്സരങ്ങളിലെ 13 ഇന്നിംഗ്സുകളില്‍ നിന്നായിരുന്നു ലാറയുടെ റെക്കോഡ് നേട്ടം.
ടെസ്റ്റിലും, ഏകദിനത്തിലുമായി മൊത്തം 10 ഇന്നിംഗ്സുകള്‍ കളിച്ച കോഹ്ലി മൂന്ന് സെഞ്ചുറികളും, രണ്ട് അര്‍ധ സെഞ്ചുറികളുമാണ് സ്വന്തമാക്കിയത്. 1938-39 സീസണില്‍ 609 റണ്‍സ് നേടിയ ഇംഗ്ലണ്ടിന്റെ വാലി ഹാമണ്ടും, 2005-06 സീസണില്‍ 587 റണ്‍സ് നേടിയ ഓസ്ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗുമാണ് ഇക്കാര്യത്തില്‍ കോഹ്ലിക്കും ലാറയ്ക്കും പിന്നില്‍.
Post Your Comments