CricketLatest NewsSports

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിലെ ഇന്നിംഗ്‌സിലൂടെ കോഹ്ലിക്ക് ഇങ്ങനെയും ഒരു റെക്കോര്‍ഡ്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കാഴ്ച വെച്ചത്. 159 പന്തില്‍ 160 റണ്‍സാണ് ഇന്ത്യയുടെ റണ്‍മെഷീന്‍ അടിച്ചു കൂട്ടിയത്. ഈ ഇന്നിംഗ്‌സിലൂടെ വ്യത്യസ്തമായ ഒരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് കോഹ്ലി. സിക്‌സും ഫോറും ഇല്ലാതെ റണ്ണിങ്ങിലൂടെ മാത്രം നൂറ് റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് കോഹ്ലി നേടിയത്.

മൊത്തം 160 റണ്‍സെടുത്ത കോഹ്ലി ഇതില്‍ 12 ബൗണ്ടറികളും രണ്ട് സിക്സുമാണ് നേടിയത്. ബാക്കിയുള്ള റണ്‍സ് കോഹ്ലി വിക്കറ്റുകള്‍ക്കിടയില്‍ ഓടിയെടുത്തതാണ്. ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡിനൊപ്പം ലോകത്ത് അഞ്ചാമത്തെ താരമായും കോഹ്ലി മാറി. 1999ല്‍ ശ്രീലങ്കയ്ക്കെതിരേ സൗരവ് ഗാംഗുലി നേടിയ 98 റണ്‍സാണ് ഇതുവരെ ഒരു ഇന്ത്യന്‍ താരം ഇതേരീതിയില്‍ നേടിയ ഉയര്‍ന്ന സ്‌കോര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button