കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിൽ കൊച്ചി. പ്രധാന സ്ഥലങ്ങൾ,റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മാളുകൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും പോലീസ് പരിശോധന കർശനമാക്കി. നൂറുകണക്കിനു പോലീസുകാരുടെ നേതൃത്വത്തിലാണു സുരക്ഷയൊരുക്കുന്നത്. പൊതുസ്ഥലങ്ങളിൽ സംശയം തോന്നുവരെ നിരീക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നഗരത്തിലെ എല്ലാ ഹോട്ടലുകൾ ലോഡ്ജുകളിൾ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മാളുകൾ എന്നിവിടങ്ങളിൽ ബോംബ് സ്ക്വാഡ് ഉൾപ്പടെ പോലീസ് പരിശോധന നടത്തി. നേരത്തെ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ 31-ാം തീയതിവരെ സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments