NewsBUDGET-2018

ബജറ്റ് അവതരണത്തിൽ മൊറാര്‍ജി ദേശായിക്ക് പിന്നാലെ അരുൺ ജെയ്‌റ്റിലി

മുന്‍ ധനകാര്യ മന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയാണ് ഔദ്യോഗിക കാലയളവില്‍ ഏറ്റവും അധികം ധനകാര്യ ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുള്ളത്. പത്ത് ബജറ്റുകളാണ് അദ്ദേഹം ധനകാര്യ മന്ത്രിയായിരിക്കെ അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നതിന് മുമ്പ് അദ്ദേഹം ധനകാര്യമന്ത്രി പദവിയും ആഭ്യന്തര മന്ത്രി പദവിയും അലങ്കരിച്ചിട്ടുണ്ട്.

യുപിഎ സര്‍ക്കാരിലെ ധനകാര്യ മന്ത്രിയായിരുന്ന പി ചിദംബരമാണ് ബജറ്റ് അവതരണത്തില്‍ രണ്ടാമതുള്ളത്. ഏട്ട് ബജറ്റുകളാണ് ധനകാര്യമന്ത്രിയായിരിക്കെ ചിദംബരം അവതരിപ്പിച്ചിട്ടുള്ളത്. 2004 മുതല്‍ ചിദംബരം ധനകാര്യ മന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്. 2008വരെ ആഭ്യന്തര മന്ത്രിയായും 2012ല്‍ വീണ്ടും ധനകാര്യമന്ത്രിയായും ഇരുന്നിട്ടുണ്ട്. മുന്‍ പ്രസിഡന്റായിരുന്ന പ്രണാബ് മുഖര്‍ജിയാണ് ബജറ്റ് അവതരണത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. ഏഴ് ബജറ്റുകളാണ് മുഖര്‍ജി അധികാരത്തിലിരിക്കെ അവതരിപ്പിച്ചത്. മുന്‍ ധനകാര്യമന്ത്രിമാരായ യശ്വന്ത് റാവു ബാല്‍വന്ത് റാവു ചവാന്‍, സിഡി ദേശ്മുഖ് എന്നിവരും ഏഴ് വീതം ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

കേന്ദ്രബജറ്റ് അവതരിപ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അ‍ഞ്ചാമത്തെ ധനകാര്യ ബജറ്റ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ധനമന്ത്രി.ബിജെപിയുടെ നേതൃത്വിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നിരവധി മന്ത്രിമാരുടെ വകുപ്പുകള്‍ മാറിയെങ്കിലും വെല്ലുവിളിയില്ലാത്ത വിധം ധനമന്ത്രി സ്ഥാനത്തിരിക്കുകയാണ് അരുണ്‍ ജെയ്‌റ്റിലി അഞ്ച് ധനകാര്യ ബജറ്റുകളാണ് ഇതുവരെ അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button