ന്യൂഡല്‍ഹി : രാജ്യമൊട്ടാകെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന 2018-19 ലെ ബജറ്റ് കെട്ടിട നിര്‍മാണ മേഖലയ്ക്ക് ഏറെ ഗുണകരമാകുമെന്ന് റിപ്പോര്‍ട്ട്. ചെറുകിട ഭവന നിര്‍മാണ മേഖലയ്ക്ക് ബജറ്റില്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് ഈ മേഖലയിലുള്ളവര്‍ കണക്കുകൂട്ടുന്നത്.
ഗുഡ്സ് ആന്റ് സര്‍വീസസ് ടാക്സ് ഇനത്തില്‍ സിമന്റിന്റെ ജി.എസ്.ടി നിരക്ക് 18 ശതമാനമാക്കി കുറച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കോര്‍പ്പറേറ്റ് ടാക്സില്‍ അഞ്ച് ശതമാനം ഇളവ് വരുത്തുമെന്ന് മുമ്പ് തന്നെ വാഗ്ദാനം ചെയ്തിരുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള എന്‍.ഡി.എ സര്‍ക്കാറിന്റെ അവസാന ബജറ്റായതിനാല്‍ ഇത് നടപ്പിലാക്കാന്‍ ഏറെ സാധ്യതയുള്ളതായും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബജറ്റില്‍ സര്‍ക്കാര്‍ ഓഹരി ഉടമകളില്‍ നിന്ന് ഈടാക്കുന്ന ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്സ് റദ്ദാക്കാനാണ് സാധ്യതയെന്നും ഇവര്‍ വ്യക്തമാക്കുന്നു.
Post Your Comments