കുവൈത്ത്: ഖത്തറുമായി ബന്ധപ്പെട്ട ഭിന്നത അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ ജിസിസി ഉച്ചകോടി മാറ്റിവയ്ക്കും. കുവൈത്തിൽ ഡിസംബറിലാണ് ജിസിസി ഉച്ചകോടി നടക്കേണ്ടത്. മൂന്ന് വ്യാഴവട്ടം പിന്നിട്ട ജി.സി.സി കൂട്ടായ്മക്കിടയിൽ ചരിത്രത്തിൽ ആദ്യമായി രൂപപ്പെട്ട ഭിന്നതക്ക് പരിഹാരം കാണാതെ ഉച്ചകോടി ചേരുന്നതിൽ അർഥമില്ലെന്ന് കുവൈത്ത് നേതൃത്വം അറിയിച്ചതായാണ് സൂചന. ആറ് അംഗ രാജ്യങ്ങളും ഒരുമിച്ചു തന്നെ ഉച്ചകോടിയിൽ പങ്കെടുക്കണം എന്ന വികാരമാണ് കുവൈത്തിനുള്ളത്. ഒമാനും ഏറെക്കുറെ ഇതേ നിലപാടിലാണ്. ഏതായാലും ഉച്ചകോടി മാറ്റിവെക്കുന്നതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകും.
ഖത്തറുമായുള്ള അഭിപ്രായ ഭിന്നതയാണ് ഗൾഫ് കൂട്ടായ്മക്ക് വിഘാതമായത്. സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചിട്ട് നാലര മാസം കഴിഞ്ഞു.
Post Your Comments