CinemaMollywoodLatest News

പുതിയ ഗെറ്റപ്പിൽ അച്ഛൻ , അപ്പൂപ്പൻ എന്ന് മകൾ

ചർമം കണ്ടാൽ പ്രായം പറയില്ലെന്ന തലകെട്ടിൽ ഒരു സോപ്പ് കമ്പനിയുടെ പരസ്യം ഉണ്ടായിരുന്നു.ഇതേ അവസ്ഥയാണ് നടൻ കൃഷ്ണകുമാറിന്.മൂത്ത മകളും നടിയുമായ അഹാനയ്ക്ക് 21 വയസ്സാണെന്ന് അച്ഛനായ കൃഷ്ണകുമാറിനെ കണ്ടാൽ ആരും വിശ്വസിക്കില്ല.ഒരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചു വന്ന കൃഷ്ണകുമാറിന്റെ പുതിയ രൂപത്തെക്കുറിച്ചാണ് മകൾ അഹാനയ്ക്ക് ഇപ്പോൾ പറയാനുള്ളത്.

ഇതുവരെ അച്ഛന് പ്രായം തോന്നുന്നില്ല എന്നതായിരുന്നു പരാതിയെങ്കിൽ ഇപ്പോൾ അച്ഛന് പ്രായം ഒരുപാട് കൂടിയെന്നും തന്റെ അപ്പൂപ്പനെ പോലെ ഉണ്ടെന്നും പറഞ്ഞ് അഹാന ഒരു ചിത്രം ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തിരിക്കുകയാണ്. സുഗീതിന്റെ ശിക്കാരി ശംഭു എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിനായാണ് കൃഷ്ണകുമാർ ഇങ്ങനെയൊരു മേക്ക് ഓവറിന് മുതിർന്നിരിക്കുന്നത് .റെയ്ഞ്ചർ വാസു എന്നാണ് കഥാപാത്രത്തിന്റെ പേര്. കോഴിക്കോട് റഷീദ് ആണ് മേക്ക് അപ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button