നെടുമ്പാശ്ശേരി: നടി മിനു മുനീറിന്റെ പരാതിയിൽ വ്‌ളോഗർമാർക്കും യുട്യൂബേഴ്‌സിനുമെതിരെ കേസ്. വീട്ടിൽ അതിക്രമിച്ചുകയറിയെന്ന നടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പോലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന വ്‌ളോഗർമാർക്കും യുട്യൂബേഴ്‌സിനുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇവർ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പരാമർശം നടത്തിയെന്നും പരാതിയിൽ പറയുന്നു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നിരവധി നടന്മാർക്കെതിരെ ആരോപണങ്ങളുയർന്നിരുന്നു. ഈ സാഹചര്യത്തിൽ തനിക്കെതിരേ വ്യാജ പരാതിയിൽ കേസെടുക്കാൻ സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യം അപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടി തലശ്ശേരി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു.
ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്ന ശേഷം അഭിനേതാക്കൾക്കെതിരെ പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ തനിക്കെതിരെ വ്യാജ പരാതിയിൽ കേസെടുക്കാൻ സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് നടിയുടെ ആവശ്യം. കേസെടുക്കാൻ സാധ്യതയുള്ളതിനാൽ അറസ്റ്റ് ചെയ്താൽ ജാമ്യം നൽകണമെന്നും കോടതിയുടെ ഉപാധി അംഗീകരിക്കാൻ തയ്യാറാണെന്നും അപേക്ഷയിൽ പറഞ്ഞിരുന്നു.
Post Your Comments