ലോസ് ഏഞ്ചല്‍സ്: ലോകത്താകമാനം ആരാധകരെ സൃഷ്ടിച്ച ‘ടാര്‍സന്‍’ ടിവി പരമ്പരയിലെ പ്രധാന കഥാപാത്രമായ ടാര്‍സനെ അവതരിപ്പിച്ച ഹോളിവുഡ് നടന്‍ റോണ്‍ എലി (86) അന്തരിച്ചു. അദ്ദേഹത്തിന്റെ മകള്‍ കിര്‍സ്റ്റണ്‍ കാസലെ എലിയാണ് മരണം വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. 1966കളില്‍ പുറത്തിറങ്ങിയ പരമ്പരയാണ് ടാര്‍സന്‍. ‘സൗത്ത് പസഫിക്’, ‘ദ ഫൈന്‍ഡ് ഹു വാക്ക്ഡ് ദി വെസ്റ്റ്’, ‘ദി റെമാര്‍ക്കബിള്‍ മിസ്റ്റര്‍ പെന്നിപാക്കര്‍’ എന്നീ ചിത്രങ്ങളിലൂടെയാണ് റോണ്‍ എലി ശ്രദ്ധേയനായത്.
Read Also: റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്റെ കൊല, പിന്നില്‍ സുഹൃത്തുക്കള്‍
1966-ല്‍ എന്‍ബിസി പരമ്പരയില്‍ ടാര്‍സന്റെ വേഷം ചെയ്തതോടെ അദ്ദേഹം പ്രശസ്തനായി. സാഹസിക രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെ നിരവധി തവണ പരിക്കേറ്റു. 1960-61ലെ ‘ദി അക്വാനാട്ട്സ്’, 1966ല്‍ പുറത്തിറങ്ങിയ സാഹസിക സിനിമയായ ‘ദ നൈറ്റ് ഓഫ് ദി ഗ്രിസ്ലി’, 1978-ല്‍ യുര്‍ഗന്‍ ഗോസ്ലറിന്റെ ‘സ്ലേവേഴ്സ്’ എന്നീ ചിത്രങ്ങളും ഇദ്ദേഹം അഭിനയിച്ചു.
Post Your Comments