കൊല്ലം: ലോക ചരിത്രത്തിൽ ആദ്യമായി കൈകാലുകള്‍ ബന്ധിച്ച് ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുവാന്‍ ഒരുങ്ങുകയാണ് കൊല്ലം ആലപ്പാട് സ്വദേശി രതീഷ്. കൊല്ലം ബീച്ചിലെ ലൈഫ് ഗാര്‍ഡ് കൂടിയായ രതീഷ് പലതവണ സാഹസികമായി കടലില്‍ നീന്തി റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ഇംഗ്ലീഷ് ചാനല്‍ നിന്തിക്കടക്കാന്‍ നല്‍കേണ്ട തുക കണ്ടെത്താനുള്ള പരിശ്രമത്തിലാണ് രതീഷ്.
2002 മുതല്‍ പലതവണ സാഹസിക നീന്തല്‍ പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് ഇപ്പോള്‍ ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കാനുള്ള തിവ്ര പരിശീലനത്തിലാണ്. പുലര്‍ച്ചെ നാല് മണിമുതല്‍ പരിശീലനം ആരംഭിക്കും. അടുത്ത വര്‍ഷം ഓഗസ്റ്റില്‍ സ്വപ്നം പൂര്‍ത്തീകരിക്കാനാണ് രതീഷിന്റെ തീരുമാനം.ഡോള്‍ഫിനുകളെ ഒരുപാട് ഇഷ്ടപെടുന്ന രതീഷ് നീന്തലിനും അവയുടെ രീതി തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.
കേരളത്തിലെ കടലില്‍ മാത്രം നീന്തി പരിശീലിച്ചിട്ടുള്ള രതീഷിന് ഇംഗ്ലീഷ് ചാനലിലെ തണുപ്പ് പ്രതികൂലമായേക്കും. ഇത് മറികടക്കാന്‍ വിദേശത്തേയ്ക്ക് എത്തി കടലില്‍ പരിശീലനം നടത്താനും പദ്ധതിയുണ്ട്. പക്ഷേ മുപ്പത് ലക്ഷത്തോളം വരുന്ന ഫീസ് എങ്ങനെ നല്‍കുമെന്നതാണ് രതീഷിന് മുന്നിലുള്ള പ്രധാന വെല്ലുവിളിസാഹസിക പ്രകടനത്തില്‍ മൂന്ന് ലിംക ബുക്ക് ഓഫ് റക്കോര്‍ഡിന് കൂടി ഉടമയാണ് രതീഷ്.
Post Your Comments