NattuvarthaLatest News

ആർബിഎെയുടെ അനുമതി നേടി കേരള ബാങ്ക്

ജില്ലാ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് ആക്കാൻ ചർച്ചകൾക്കൊടുവിൽ അനുമതിയായി

കണ്ണൂർ: ഒടുവിൽ കാത്തിരിപ്പുകൾക്ക് വിരാമമിട്ട്കേരള ബാങ്ക് നിലവിൽ വരുന്നു, കേരള ബാങ്ക് രൂപീകരണത്തിനു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അനുമതി. 14 ജില്ലാ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് ആക്കാൻ ചർച്ചകൾക്കൊടുവിൽ അനുമതിയായി. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ അടുത്തയാഴ്ച ഓര്‍ഡിനന്‍സ് ഇറക്കും.

ഇതോടെ ഇല്ലാതാകുന്നത് ജില്ലാ ബാങ്കുകളില്‍നിന്നു വായ്പ ലഭിക്കണമെങ്കില്‍ ജില്ലാ ബാങ്ക് ഭരണസമിതികളുടെ അനുമതി വേണമെന്ന കീഴ്വഴക്കമാണ്, ബാങ്കില്‍ നേരിട്ട് ഇടപാടു നടത്താം.

വികസന പ്രവര്‍ത്തനങ്ങള്‍ക്കോ താല്‍പര്യമുള്ളവര്‍ക്കു വായ്പ നല്‍കാനോ ആരുടെയും അനുമതി ആവശ്യമില്ല. സംസ്ഥാനത്തെ 1640 പ്രാഥമിക കാര്‍ഷിക ക്രെഡിറ്റ് സംഘങ്ങളില്‍ നിന്നു (പാക്‌സ്) തിരഞ്ഞെടുക്കപ്പെടുന്നവര്‍ ചേര്‍ന്നതാവും ഇനി പുതിയ ഭരണസമിതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button