
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശിലുണ്ടായ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശില്‍ ഉണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ കേരളത്തില്‍ നിന്നും ഉള്ളവരുണ്ടെന്ന് ആരോപിച്ച് യുപി പൊലീസ് രംഗത്ത്. കാണ്‍പൂരിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലാണ് മലയാളികള്‍ ഉണ്ടെന്ന് ആരോപിക്കുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമം നടത്തിയവരുടെ ഫോട്ടോ സഹിതം പോസ്റ്ററുകള്‍ തയ്യാറാക്കാനാണ് തീരുമാനം.ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും യുപിയിലുമടക്കം പോസ്റ്ററുകള്‍ പതിക്കാനാണ് നീക്കം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുപിയില്‍ നടന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് അക്രമങ്ങളില്‍ പങ്കുള്ളവര്‍ക്ക നേരെ പോലീസ് വ്യാപക നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പരിശേധിച്ച് നേരത്തെ പൊതുമുതല്‍ നശിപ്പിച്ചതിന് ലക്ഷക്കണക്കിന പിഴയും ചുമത്തിയിരുന്നു.
സര്‍ക്കാര്‍ കലാപകാരികളെ നേരിട്ടത് രാജ്യത്തിന് ഒരു മാതൃക ആണെന്നും ഈ നടപടി കലാപകാരികളെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്ന് പറഞ്ഞ് യോഗി അദിത്യനാഥ് നേരത്തെ രംഗത്ത് വന്നിരുന്നു. 21 പേരാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ യുപിയില്‍ മരിച്ചത്. ആയിരക്കണക്കിന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments