KeralaLatest NewsnewsNews

1500 സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ ധനസഹായം നൽകും:മുഖ്യമന്ത്രി

കൊച്ചി:കേരളത്തിലെ യുവാക്കൾ അവരുടെ കർമ്മശേഷി സ്വന്തം നാടിനുവേണ്ടി പ്രയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ നടത്തുന്ന സംരംഭകത്വ ഉച്ചകോടിയായ യെസ് 2017 ന്റെ ഉദഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ അവസരം കുറഞ്ഞതുകൊണ്ടാണ് യുവാക്കൾ ജോലിതേടി വിദേശത്തേക്ക് പോകുന്നത്. അവർക്കിവിടെ അവസരം സൃഷ്ടിക്കാനാണ് സർക്കാർ ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്.കേരളത്തിൽ സ്റ്റാർട്ടപ്പുകൾ കൂടുന്നുണ്ടെങ്കിലും ചില സാഹചര്യത്തിൽ പാതി വഴിക്കു നിന്നുപോകുന്നുണ്ട്. കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളുടെയും ഫണ്ടിൻറെയും കുറവാണ് കാരണം .ഇതെല്ലാം പരിഹരിക്കും സ്റ്റാർട്ടപ്പുമായി മുമ്പോട്ട് പോകാൻ എല്ലാവിധ സഹായങ്ങളും യുവാക്കൾക്ക് യെസ് 2017 ലൂടെ ലഭിക്കും.പുതിയ ആശയങ്ങളുമായി വരുന്നവർക്ക് എല്ലാവിധ ധന സഹായങ്ങളും ലഭിക്കും.
1500 സ്റ്റാർട്ടപ്പുകൾക്കാണ് സർക്കാർ ധനസഹായം നൽകുന്നത്.ഭാവി സാമ്പത്തിക വളർച്ചാ ശ്രോതസ്സായ ഐ.ടി,ടൂറിസം ,വ്യവസായ വകുപ്പുകൾക്ക് വളരാൻ 1375 കോടി വകയിരിത്തിയിട്ടുണ്ട്.549 കോടി രൂപ ഐ.ടി മേഖലയ്ക്കും, യുവജന സംരംഭക വികസന പരിപാടികൾക്ക് 70 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്
യുവ സമൂഹത്തിനിടയിൽ പ്രവർത്തിക്കാൻ കെ.എസ് ഐ.ഡി.സി ക്ക് കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന സൗകര്യം മാർഗ്ഗനിർദ്ദേശം,സാമ്പത്തിക സഹായം ഇവയെല്ലാം കെ.എസ്.ഡി.സി.യുടെ ഭാഗത്തുനിന്നും ലഭിക്കുന്നതാണ്.
നൂതന സംരംഭങ്ങൾ ഐ.ടി.അധിഷ്ടിതമെന്ന് കരുതരുന്നത്.അതിലുപരിയായി കൃഷി,ടൂറിസം,ആരോഗ്യം മാലിന്യ നിർമാർജ്ജനം തുടങ്ങിയ രംഗങ്ങളിലേക്കും യുവാക്കൾ സ്റ്റാർട്ടപ്പുകൾ വ്യാപിപ്പിക്കണം.കൃഷിയിൽ നിന്ന് ലഭിക്കുന്ന ഉൽപ്പന്നങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കും.
സംരംഭങ്ങൾ തുടങ്ങുന്നതിനു മുമ്പ് അതിൻ്റെ എല്ലാ വശങ്ങളും യുവാക്കൾ പഠിക്കുകയും പ്രയോജനപ്പെടുത്തുകയുംവേണം.പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളം മുന്നിലാണ്. രാജ്യത്തെ മികച്ച വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button