KeralaLatest NewsNews

മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്

നവകേരള സദസ്സിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.

കൊച്ചി: നവകേരള സദസില്‍ മുഖ്യമന്ത്രി നടത്തിയ ‘രക്ഷാ പ്രവർത്തനം’ പ്രസ്‌താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സിജെഎം കോടതി. എറണാകുളം സെൻട്രല്‍ പൊലീസ് അന്വേഷിച്ച്‌ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തിലാണ് ഉത്തരവ്. കുറ്റകൃത്യത്തിനുള്ള പ്രേരണയാണ് മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെന്ന് പരാതിയില്‍ പറയുന്നു. നവംബർ മാസത്തില്‍ നവകേരള സദസ്സിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.

read also: ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനെ കൊലപ്പെടുത്തി: ശരീരത്തില്‍ വെടിയുണ്ടകളേറ്റതിന്റെയും കുത്തേറ്റതിന്റെയും മുറിവുകള്‍

കല്യാശേരിയില്‍ നവകേരള സദസ് കഴിഞ്ഞ് തളിപ്പറമ്പിലേക്ക് പോകും വഴി പഴയങ്ങാടിയില്‍ വച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചിരുന്നു. ഇതിനെതിരെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായി. ഇതിനെക്കുറിച്ചായിരുന്നു മുഖ്യമന്ത്രി പ്രസംഗിച്ചത്. വാഹനത്തിന് മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവർത്തനം ആണെന്ന് പിന്നീടും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button