Latest NewsTechnology

യുസി ബ്രൗസർ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

യുസി ബ്രൗസർ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. രാജ്യത്തെ കോടികണക്കിന് മൊബൈൽ ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനീസ് കമ്പനിയായ അലിബാബയുടെ കീഴിലുള്ള ഇന്റർനെറ്റ് ബ്രൗസിംഗ് ആപ്ലിക്കേഷൻ  യുസി ബ്രൗസർ ചോർത്തുന്നതായി റിപ്പോർട്ട്. സംഭവത്തെ കുറിച്ചുള്ള അന്വേഷണം കേന്ദ്രം ആരംഭിച്ചു. കൂറ്റകൃത്യം തെളിയിക്കപ്പെട്ടാൽ ഈ ആപ്ലിക്കേഷൻ രാജ്യത്ത് നിരോധിച്ചേക്കാം. വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്ത ചൈനയിലെ സെർവറുകളിലേക്ക് ഫോണിലെ ഐഎംഇഐ അടക്കമുള്ള വിവരങ്ങൾ കൈമാറുന്നതായാണ് റിപ്പോർട്ട്.

 യുസി ബ്രൗസർ എങ്ങനെയാണ് വിദൂര സെർവറിലേക്ക് ഉപയോക്തൃ വിശദാംശങ്ങളും സ്ഥല വിവരങ്ങളും അയയ്ക്കുന്നതെന്ന തുടങ്ങിയ അന്വേഷണങ്ങൾ ഹൈദരാബാദിലെ സർക്കാർ ലാബിലാണ് നടക്കുന്നത്.വിവര വിനിമയ സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള ഐടി വിഭാഗങ്ങളും യുസി ബ്രൗസറിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.

രാജ്യത്തെ മൊബൈൽ ബ്രൗസറിന്റെ 50 ശതമാനവും കൈവശം വെച്ചിരിക്കുന്നത് യുസി ബ്രൗസറാണ്. 33 ശതമാനം ക്രോം, 10 ശതമാനം ഒപേരയുമാണ്. ആദ്യ കാലത്ത് 75 ശതമാനം പേരും യുസി ബ്രൗസറാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ഗൂഗിളിന്റ ക്രോമിലേക്ക് മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button