KeralaLatest News

എന്തുധരിക്കണമെന്ന് ജനങ്ങള്‍ക്ക് ആര്‍എസ്എസ് പറഞ്ഞുകൊടുക്കേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എന്തുധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ആര്‍എസ്എസ് അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിന്ദു ജീവിത ശൈലി അടിച്ചേല്‍പ്പിക്കാനാണ് കുടുംബ പ്രബോധനമെന്ന പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹിന്ദുത്വ പദ്ധതി നടപ്പാക്കാനുള്ള ഈ നീക്കം ചെറുത്തില്ലെങ്കില്‍ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയും ആണ്. അത് പൗരന്റെ മൗലിക അവകാശമാണ്. അതില്‍ കൈകടത്താനും ആര്‍എസ്എസിന്റെ തീവ്രവര്‍ഗീയ അജന്‍ഡയ്ക്ക് അനുസരിച്ച് സമൂഹത്തെ മാറ്റിയെടുക്കാനുമുളള ശ്രമം ഗുരുതരമായ പൗരാവകാശ ലംഘനവുമാണ്.

സമൂഹ്യമാധ്യമത്തില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം… ജന്മദിനാഘോഷത്തിന് മെഴുകുതിരി കത്തിക്കരുത്, മാംസാഹാരം ഉപേക്ഷിക്കണം, വിശേഷാവസരങ്ങളില്‍ സ്ത്രീകള്‍ സാരിയും പുരുഷന്മാര്‍ കുര്‍ത്തയും പൈജാമയും ധരിക്കണം, ടിവി കാണരുത്, പ്രഭാതത്തില്‍ ഗുഡ് മോര്‍ണിംഗ് പറയരുത് മുതലായ നിര്‍ദേശങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീടുകയറുന്നു എന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജനങ്ങളില്‍ മൂല്യബോധമുണ്ടാക്കാനാണ് ഈ പെരുമാറ്റച്ചട്ടവുമായി വീടുകളിലേക്ക് ഇറങ്ങുന്നതെന്നാണ് ആര്‍എസ്എസിന്റെ അവകാശവാദം. വാസ്തവത്തില്‍ മനുസ്മൃതിയിലെ ‘മൂല്യങ്ങള്‍’ കുടുംബങ്ങളില്‍ അടിച്ചേല്‍പിക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദു ജീവിതശൈലി അടിച്ചേല്‍പ്പിക്കാനുളള കുടുംബ പ്രബോധനം കേന്ദ്രഭരണത്തിന്റെ സഹായത്തോടെയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദുത്വ പദ്ധതി നടപ്പാക്കാനുളള ശ്രമം ചെറുത്തില്ലെങ്കില്‍ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button