ചെന്നൈ: നടന് കമല്‍ഹാസനെതിരെ എതിര്‍പ്പുമായി തീവ്രഹിന്ദുസംഘടന ഹിന്ദു മക്കള്‍ കഴ്ച്ചി രംഗത്ത്. ബിഗ് ബോസ് തമിഴ് പതിപ്പ് അവതരണത്തിന് കമലിനെതിരെ ഹിന്ദു മക്കള്‍ കഴ്ച്ചി പോലീസില്‍ പരാതി നല്കി. റിയാലിറ്റി ഷോ അശ്ലീലമാണ് പ്രചരിപ്പിക്കുന്നതെന്നുകാട്ടി ഹിന്ദു മക്കള്‍ കഴ്ച്ചി നേരത്തേയും കമല്‍ഹാസനെതിരെ രംഗത്തുവന്നിരുന്നു.
റിയാലിറ്റി ഷോയായ ബിഗ് ബോസ് ഭാരത സംസ്കാരത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിരിക്കുന്നത്. ജൂണ്‍ 25ന് വിജയ് ടിവിയില്‍ ആരംഭിച്ച ബിഗ് ബോസിന്റെ തമിഴ് പതിപ്പ് കമല്‍ഹാസന്റെ ടിവി അരങ്ങേറ്റമായിരുന്നു. സല്മാന് ഖാനായിരുന്നു ഹിന്ദിയിലെ ബിഗ് ബോസിന്റെ അവതാരകന്.
ബിഗ് ബോസിന്റെ തമിഴ് പതിപ്പ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നത് റദ്ദാക്കണമെന്നും അവതാരകനായ കമല്‍ഹാസനേയും മറ്റു മത്സരാര്ഥികളേയും അറസ്റ്റ് ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Post Your Comments