ന്യൂഡല്‍ഹി: പുരുഷന്മാര്‍ ആത്മഹത്യ ചെയ്തതായി അറിയില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. സ്ത്രീപക്ഷനിയമങ്ങള്‍ മൂലം പുരുഷന്മാര്‍ ആത്മഹത്യ ചെയ്തതായി അറിയില്ലെന്ന പരാമര്‍ശം. ഫെയ്സ്ബുക്ക് ലൈവിനിടെയുള്ള പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പുരുഷന്മാര്‍ക്കുവേണ്ടി വകുപ്പ് വേണമെന്ന ആവശ്യത്തെ മനേക സ്വാഗതം ചെയ്തു.
സ്ത്രീപക്ഷ നിയമങ്ങള്‍മൂലം പുരുഷന്മാരുടെ ആത്മഹത്യയിലുണ്ടാകുന്ന വര്‍ധന കുറയ്ക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നതായിരുന്നു ചോദ്യം. ലിംഗവിവേചനത്തിന്റെ പേരില്‍ പുരുഷന്മാര്‍ ആത്മഹത്യ ചെയ്തതായി തനിക്കറിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇത്തരത്തില്‍ ഒരു കേസുപോലും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.
പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാതെ ആത്മഹത്യ തിരഞ്ഞെടുക്കുന്നത് എന്തിനാണെന്നും അവര്‍ ചോദിച്ചു. ‘മാധ്യമങ്ങള്‍ തന്റെ മറുപടി മാത്രമാണ് വാര്‍ത്തയാക്കിയത്. ഒരു പ്രത്യേക ചോദ്യത്തിന്റെ പശ്ചാത്തലത്തിലാണ് മറുപടി നല്‍കിയത്. എന്നാല്‍ അതിനെ സാമാന്യവത്കരിക്കുകയാണുണ്ടായത്’- മനേക വ്യക്തമാക്കി. ജന സമ്പര്‍ക്കത്തിന്റ ഭാഗമായി മൂന്ന് മണിക്കൂര്‍ നീണ്ട ലൈവില്‍ 700 ചോദ്യങ്ങളാണ് ഉണ്ടായത്. രണ്ടുലക്ഷം പേര്‍ ലൈവ് കാണുകയുണ്ടായി.
Post Your Comments