KozhikodeLatest NewsKeralaNattuvarthaNews

മോർഫ് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി: ലോൺ ആപ്പ് തട്ടിപ്പിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: ഓൺലൈൻ ലോൺ തട്ടിപ്പിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് കുറ്റ്യാടിയിൽ നടന്ന സംഭവത്തിൽ ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പുകാർ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഓൺലൈനായി ലോൺ നൽകുമെന്ന് ഫോണിൽ വന്ന അറിയിപ്പിനെ തുടർന്നാണ് കുറ്റ്യാടി ഊരത്ത് സ്വദേശിനിയായ യുവതി ആപ്പ് ഡൗൺലോഡ് ചെയ്ത് ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ച് പണം കടമെടുത്തത്. ആദ്യം ചെറിയ തുകകൾ നൽകിയ ശേഷം പിന്നീട് മറ്റൊരു ആപ്പിന്റെ ലിങ്ക് അയച്ച് കൊടുക്കുക്കുകയായിരുന്നു. ഇത്തരത്തിൽ നാല് ആപ്പുകളിൽ നിന്നായി പതിനായിരത്തിൽ താഴെയാണ് യുവതി കടമായെടുത്തത്.

ഝാർഖണ്ഡിൽ വികസന പദ്ധതികൾക്ക് വേഗം പകർന്ന് കേന്ദ്രം: 7200 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

പിന്നാലെ, തട്ടിപ്പുകാർ പണം തിരിച്ചാവശ്യപ്പെട്ടു. കൂടുതൽ പണം അടയ്ക്കാൻ യുവതി തയ്യാറാവാഞ്ഞതിനെ തുടർന്ന്, ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി. ഭീഷണി വർധിച്ചതോടെ സ്വർണം വിറ്റ പണം ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപ തിരിച്ചടച്ചു. തുടർന്നും പണമാവശ്യപ്പെട്ടതോടെയാണ് യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button