Latest NewsTechnology

വാട്സ് ആപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

വാട്സ് ആപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. വാട്‌സ് ആപ്പ് അക്കൗണ്ടുകളും ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടതായി സാങ്കേതിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതിനായി ഫോണുകളിലേക്ക് പ്രത്യേകമായ സന്ദേശം അയച്ചു കൊണ്ട് ആക്രമണം നടത്തുകയെന്ന മാര്‍ഗമാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നതെന്ന്‍ വിദഗ്ദ്ധർ ചൂണ്ടി കാട്ടുന്നു. വാട്‌സ് ആപ്പില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശത്തിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വരെ ചോര്‍ത്തുന്നതിന് ശേഷിയുള്ള ദുഷ്ടപ്രോഗ്രാമുകളായിരിക്കും  ഒളിഞ്ഞിരിക്കുക.

സബ്‌സ്‌ക്രിബ്ഷന്‍ കാലാവധി കഴിഞ്ഞ വാട്‌സ് ആപ്പ് പുതുക്കുന്നതിന് 0.99ബ്രിട്ടീഷ് പൗണ്ട് നല്‍കണമെന്നുമുള്ള സന്ദേശമാണ് ലഭിക്കുക. അതിനാൽ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുമെന്ന് മാത്രമല്ല വ്യക്തിപരമായ വിവരങ്ങള്‍ക്കൊപ്പം സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ വരെ ഇതുവഴി ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുക്കുമെന്ന് കമ്പ്യൂട്ടര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാൽ ഇത്തരമൊരു സന്ദേശം ലഭിച്ചാല്‍ ഉടന്‍ തന്നെ അയച്ചയാളെ ബ്ലോക്ക് ചെയ്ത ശേഷം സന്ദേശം എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയുക. അബദ്ധവശാൽ ലിങ്കില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഉടന്‍ തന്നെ ആന്റി വൈറസ് പ്രോഗ്രാം റണ്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button