ഓൺലൈൻ ടാക്സി ആപ്പിന്റെ നിയന്ത്രണം ഹാക്കർമാർ ഏറ്റെടുത്തതോടെ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് മോസ്കോയിലെ നഗരം. യാന്റെക്സ് ടാക്സിയിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർക്കാണ് പണി കിട്ടിയത്. യാന്റെക്സ് ടാക്സിയുടെ സോഫ്റ്റ്‌വെയർ കൈവശപ്പെടുത്തിയ ഹാക്കർമാർ എല്ലാവരെയും നിയന്ത്രിക്കുകയായിരുന്നു. എത്തിച്ചേരേണ്ട സ്ഥലം സ്ക്രീനിൽ കൃത്യമായി കാണിച്ചെങ്കിലും ഒരേ സ്ഥലത്തേക്കായിരുന്നു എല്ലാ ഡ്രൈവർമാരും ഡ്രൈവ് ചെയ്ത് എത്തിയത്. എല്ലാവരും ഒരേ സ്ഥലത്ത് എത്തിയതോടെ, മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് നീണ്ടത്.
സൈബർ ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ‘ഹോട്ടൽ ഉക്രെയ്ന’ അല്ലെങ്കിൽ ഹോട്ടൽ ഉക്രെയ്നിന്റെ ലൊക്കേഷനായ മോസ്കോയിലെ ഒരു പ്രധാന അവന്യുവായ കുട്ടുസോവ്സ്കി പ്രോസ്പെക്റ്റിലേക്കാണ് ഹാക്കർമാർ എല്ലാം ടാക്സികളെയും അയച്ചത്. യാന്റെക്സിന്റെ സുരക്ഷയെ മറികടന്നാണ് നിരവധി വ്യാജ റിക്വസ്റ്റുകൾ ഹാക്കർമാർ സൃഷ്ടിച്ചത്.
Also Read: ബ്രിട്ടണിലെ പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം
Post Your Comments