ലണ്ടൻ: ഓൺലൈൻ ഗെയിം ജിടിഎസിക്‌സിന്റെ തൊണ്ണൂറോളം വീഡിയോസ് ലീക്ക് ചെയ്ത ടീനേജ് ഹാക്കർ പിടിയിൽ. ബ്രിട്ടീഷ് സ്വദേശി ആരോൺ കുർതാജ് ആണ് പിടിയിലായത്. ഡോക്ടർമാർ തീരുമാനിക്കും വരെ അനിശ്ചിതകാലത്തേക്ക് ഹാക്കർനെ ആശുപത്രിയിൽ നിന്നും പുറത്തുവിടരുതെന്നാണ് കോടതി നൽകിയ നിർദ്ദേശം. ഓട്ടിസം ബാധിതനായ 18കാരനാണ് ഹാക്കിംഗിന് പിന്നിൽ പ്രവർത്തിച്ചത്.
Read Also: രാജ്യത്ത് ഒരാള്‍ക്ക് കൂടി ജെഎന്‍ 1 സ്ഥിരീകരിച്ചു, ഇതോടെ കേസുകള്‍ 22 ആയി
റീലീസ് ആവാത്ത ഗെയിമിന്റെ ക്ലിപ്പുകളാണ് പ്രതി ചോർത്തിയത്. ടെക് ഭീമൻമാരെ തേടിപ്പിടിച്ച് അവരുടെ പ്രോഡക്ട്‌സ് ചോർത്തുന്ന ഹാക്കിങ് സംഘത്തിലെ പ്രധാനിയാണ് ആരോൺ. യൂബർ കമ്പനിക്കുൾപ്പെടെ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഈ സംഘങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
പന്ത്രണ്ടോളം പരാതികളാണ് ആരോണിനെതിരെ ലഭിച്ചിരിക്കുന്നത്. ഓൺലൈൻ കമ്പനിയുടെ ആഭ്യന്തര മെസേജിങ് സിസ്റ്റത്തിലൂടെ നുഴഞ്ഞുകയറി ഭീഷണി അയക്കുകയാണ് ആരോൺ ആദ്യം ചെയ്യുന്നത്. 24 മണിക്കൂറിനുള്ളിൽ ടെലഗ്രാമിലൂടെ ബന്ധപ്പെട്ടില്ലെങ്കിൽ എല്ലാ കോഡും താൻ പരസ്യപ്പെടുത്തുമെന്നും ആരോൺ ഭീഷണിപ്പെടുത്തിയിരുന്നു.
Read Also: ഗുജറാത്ത് സർക്കാർ സ്‌കൂളുകളിൽ ഇനി ‘ഭഗവദ് ഗീത’ പഠിപ്പിക്കും; പുസ്തകം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍
Post Your Comments