പ്രമുഖ പാസ്‌വേഡ് മാനേജ്മെന്റ് സേവനമായ ലാസ്റ്റ്പാസ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്തൃ ഡാറ്റകൾ ഹാക്ക് ചെയ്ത വിവരമാണ് ലാസ്റ്റ്പാസ് അറിയിച്ചിരിക്കുന്നത്. എൻക്രിപ്റ്റ് ചെയ്ത പകർപ്പുകൾ, ബില്ലിംഗ് വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ഐപി വിലാസങ്ങൾ തുടങ്ങിയ സെൻസിറ്റീവ് ഡാറ്റകളാണ് ഹാക്കർമാർ മോഷ്ടിച്ചിരിക്കുന്നത്. തേർഡ് പാർട്ടി ക്ലൗഡ് സ്റ്റോറേജ് സ്പേസിലെ ഡാറ്റ ആക്സസ് ചെയ്തതിനും, ഡീക്രിപ്റ്റ് ചെയ്യുന്നതിനുമുള്ള ക്രഡൻഷ്യലുകളും, കീകളും ഹാക്കർമാർ കരസ്ഥമാക്കിയെന്നും കമ്പനി വ്യക്തമാക്കി.
2022- ൽ രണ്ട് തവണയാണ് ഹാക്കർമാർ ലാസ്റ്റ്പാസ് ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിയത്. സേഫായുള്ള പാസ്‌വേഡിന് വേണ്ടി ഒട്ടനവധി പേരാണ് ലാസ്റ്റ്പാസിനെ ആശ്രയിക്കുന്നത്. ലാസ്റ്റ്പാസിനെ സംബന്ധിച്ച് ഈ ഹാക്ക് ചെയ്യപ്പെടൽ വൻ സുരക്ഷാ ഭീക്ഷണി തന്നെയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഏകദേശം 3.3 കോടിയിലധികം ഉപയോക്താക്കളാണ് ലാസ്റ്റ്പാസിന് ഉള്ളത്. അതേസമയം, ഹാക്ക് ചെയ്യുന്ന സമയത്ത് ഹാക്കർമാർക്ക് ഉപഭോക്തൃ ഡാറ്റയിലേക്കോ എൻക്രിപ്റ്റ് ചെയ്ത പാസ്‌വേഡ് സ്റ്റോറേജുകളിലേക്കോ ആക്‌സസ് ഉണ്ടായിരുന്നതായി ഒരു തെളിവും കണ്ടിട്ടില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.
Also Read: ശ്വാസകോശ അണുബാധ തടയാന്‍ ഔഷധേതര ഇടപെടല്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ
Post Your Comments