ന്യൂയോര്‍ക്ക്: 2030ഓടെ ജപ്പാന്, ജര്‍മനി, ബ്രിട്ടന്, ഫ്രാന്‍സ് എന്നിവയെ പിന്തള്ളി ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പ്രവചനം. അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സിയായ യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആഗ്രികള്‍ച്ചറല്‍ എക്ണോമിക് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇത്തരം ഒരു റിപ്പോർട്ട്.
ഇന്ത്യന്‍ സമ്പദ് ഘടന 7.4 ശതമാനം ശരാശരി വാര്‍ഷിക വളര്‍ച്ചയോടെ 439 കോടിയാകുമെന്നും ഇവർ പ്രവചിക്കുന്നു. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റീന ലഗാഡേയുടെ പ്രവചനം 2030ല്‍ ഇന്ത്യ ജര്‍മനിയെ മറികടക്കുമെന്നാണ്. ഇന്ത്യയെ ‘ബ്രൈറ്റ് സ്പോര്‍ട്ട്’ എന്ന് അവർ വിശേഷിപ്പിക്കുകയും ചെയ്തു.എന്നാൽ പതിനഞ്ചു വർഷങ്ങൾക്കുള്ളിൽ എട്ടു ശതമാനം ശരാശരി വാര്‍ഷിക വളര്‍ച്ചയാണ് നീതി അയോഗ് പ്രതീക്ഷിക്കുന്നത്.
Post Your Comments